Category / Love

രണ്ടാമൂഴം

“ഞാൻ എന്തെങ്കിലും ഒരു ജോലിക്കു പോയാലൊന്നാ…” “ഇവിടെ ഇങ്ങനെ ഇരുന്നിട്ടെന്തിനാ, ആതാവുമ്പോ മിണ്ടാനും പറയാനുമെങ്കിലും ആരേലും കിട്ടുമല്ലോ” പുറത്തേക്കു നോക്കിയിരുന്നു കൊണ്ട് അയാൾ ആരോടെന്നില്ലാതെ പറഞ്ഞു. കേട്ടിരുന്ന ഭാര്യക്ക് അതിൽ തെല്ലും ആഹ്ലാദമോ ആശ്ചര്യമോ ഉണ്ടായിരുന്നില്ല. അതിനു കാരണവുമുണ്ട്. വയസ് അറുപത്തിന് മുകളിലായി രണ്ടുപേർക്കും. ഇത്രകാലമായും ഒരു ജോലിയും ചെയ്തില്ല എന്നുമാത്രമല്ല. ഉണ്ടായിരുന്ന പറമ്പും വീടുമെല്ലാം വിറ്റു നശിപ്പിക്കുകയും ചെയ്തു. “ഇതിപ്പോ ഈ ടൗണിൽ നിങ്ങൾക്കു പറ്റിയ ജോലി. അതും ഈ പ്രായത്തിൽ. അവർ മറുപടിയായി ചോദിച്ചു....CONTINUE READING
Share:
Category:Love

യദാർത്ഥ സ്നേഹം

“അല്ല ശ്രീ, ഏട്ടൻ പറഞ്ഞതു സത്യമാണോ.എനിക്കിനിയും വിശ്വസിക്കാൻ കഴിയുന്നില്ല… ” അതേ ഏട്ടാ സത്യമാ പറഞ്ഞത്…എന്റെ ആങ്ങള സമ്മതിച്ചു. അനിയത്തിക്കുട്ടീടെ ഇഷ്ടമാണ് വലുതെന്ന്… ശ്രീയുടെ മറുപടി ആരെക്കാളും കണ്ണനെ സന്തോഷിപ്പിച്ചു.. “എനിക്കിനിയും….” “ഇതാ കണ്ണേട്ടന്റെ കുഴപ്പം ആരെയും വിശ്വാസമില്ല…ആദ്യം സ്വന്തമായി ഒരു വിശ്വാസം ഉണ്ടാകട്ടെ..ഹും… ശ്രീ മുഖം വെട്ടിത്തിരിച്ച് മുമ്പോട്ട് നടന്നു.കണ്ണനോടിച്ചെന്ന് അവളുടെ മുഖം കൈകളിൽ കോരിയെടുത്തു… ” എനിക്കു വിശ്വാസമാ എന്റെ പെണ്ണിനെ…” കവിളിൽ ഒരുമ്മ നൽകാനൊരുങ്ങിയപ്പം അവൾ പതിയെ തെന്നിമാറി.. “അതെ.ഉമ്മവെപ്പൊക്കെ കല്യാണം കഴിഞ്ഞു...CONTINUE READING
Share:
Category:Love

Mr. കെട്ടിയോൻ

കല്യാണവും പാർട്ടിയും കഴിഞ്ഞ് അവളുടെ വീട്ടിലാണ് ആദ്യ രാത്രി. എല്ലാം കഴിഞ്ഞു അവളുടെ വീട്ടിൽ എത്തി മേൽ കഴുകി വന്നപ്പോൾ സമയം 9 മണി ആയിരിക്കുന്നു. കാലത്ത് നേരത്തെ എണീറ്റത്തിന്റെ ക്ഷീണം ശരീരത്തെ ഉറക്കത്തിലേക്ക് തള്ളിയിടുന്ന പോലെ തോന്നി. ആദ്യമായി ഭാര്യ വീട്ടിൽ നിൽക്കുമ്പോൾ അളിയന്മാരോടും മറ്റു ബന്ധുക്കളോടും സംസാരിച്ചില്ലെങ്കിൽ ജാഡ എന്ന് വിചാരിക്കുലോ എന്ന ചിന്ത മനസ്സിൽ ഉയർന്നതു കൊണ്ട് ഞാൻ മെല്ലെ റൂമിൽ നിന്ന് പുറത്തിറങ്ങി. അതിന് മുന്നേ എന്റെ ഭാര്യയെ നിങ്ങൾക്ക് പരിചയപ്പെടേണ്ടേ....CONTINUE READING
Share:
Category:Love

നാട്ടിൻപുറത്തെ പ്രണയം

ഉച്ഛത്തിലുള്ള അലാറത്തിന്റെ ശബ്ദം കേട്ട് രാജീവ് ഞെട്ടി ഉണര്‍ന്നു, കട്ടിലില്‍ നിന്നും ചാടി എണീറ്റ് അവന്‍ കുളിമുറിയിലേക്ക് ഓടി, പല്ല് തേപ്പും, കുളിയും പെട്ടെന്ന് കഴിച്ച് അവന്‍ അടുക്കളയിലേക്ക് ഓടി. ” അമ്മേ, ചായ താ” അമ്മ കൊണ്ടു വെച്ച ദോശയും, തേങ്ങാ ചമ്മന്തിനും വേഗത്തിൽ കഴിച്ച്, തന്റെ പോക്കറ്റില്‍ നിന്നും ബൈക്കിന്റെ ചാവിയെടുത്ത്, ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ടാക്കി വേഗത്തില്‍ കുതിച്ചു. അമ്പലത്തിനോട് തൊട്ട് നിൽക്കുന്ന ഒരു പാടം. ഒരു ഓട്ടോരിക്ഷക്ക് കഷ്ടിച്ച് പോകാവുന്ന വഴി, അവിടെ...CONTINUE READING
Share:
Category:Love

മറവിയുടെ പരിണാമം

ഏറ്റവും ഭംഗിയുള്ള കൈപ്പടയിലാണ് നിന്നെ ഞാൻ അടയാളപ്പെടുത്തിവെച്ചത്… കാലം തെറ്റി പെയ്ത മഴയിൽ ഓർമകൾ ചോർന്നൊലിക്കുന്ന കൂരയ്ക്ക് കീഴെ മഷി പടർന്ന ചില വാക്കുകൾ മാത്രമായ് നീയവശേഷിച്ചു… ഏറ്റവും പ്രിയപ്പെട്ടതിന്റെ ഒപ്പമാണ് നിന്നെ ഞാൻ സൂക്ഷിച്ച് വെച്ചത്… കാണപ്പെടാതെ, സ്നേഹിക്കപ്പെടാതെ നിന്റെ അവസാന ഓർമയും ചിതലരിച്ചിരിക്കുന്നു… നിന്നെയോർക്കുമ്പോഴൊക്കെ ഉള്ളിലൊരായിരം ചിറകടിയൊച്ചകൾ മുഴുങ്ങുമായിരുന്നു… ഇന്നിവിടം നിശബ്ദമാണ്… ഞാൻ നിസ്സഹായയും, അപരാധിയും… മറന്നു പോയെന്ന ന്യായംഎന്റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നു… എന്റെയാത്മാവിന്റെ നീതിപീഠം വിരഹമെന്ന മരണശിക്ഷയ്ക്ക് വിധിക്കുന്നു… അത്രയേറെ പ്രിയപ്പെട്ടത്...CONTINUE READING
Share:
Category:Love

പുസ്തകത്താളുകളിലൂടെ

കോളേജിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ തന്നെ അലട്ടികൊണ്ടിരുന്നത് അവന്റെ ഫോൺ കാൾ ആയിരുന്നു. എന്തിനാവും ഇത്രയും നാളുകൾക്കു ശേഷം അവൻ കാണണം എന്നു പറഞ്ഞത്? ഏറെ നാളുകൾക്കു ശേഷം കേട്ട അവന്റെ ശബ്ദം തനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത എന്തോ ഒരു അനുഭൂതിയാണ് നൽകിയത്. കുറച്ചൊക്കെ മാറിയിട്ടുണ്ടെങ്കിലും സംസാരത്തിന് ആ പഴയ താളം തന്നെ ആയിരുന്നു. എന്നാലും തന്റെ നമ്പർ അവനു എങ്ങനെ കിട്ടി? ഇനി, തന്റെ പ്രോഗ്രാം കാണാൻ അവനും വന്നിട്ടുണ്ടാവുമോ? ഇപ്പോൾ എങ്ങനെ ആവും അവനെ...CONTINUE READING
Share:
Category:Love

മഴത്തുള്ളികൾ

മഴയുടെ അവസാന തുള്ളിയും വീണിരിക്കുന്നു….. അവർ ഇന്നും ആ വരാന്തയുടെ കോണില്‍ നില്‍പ്പുണ്ട്, എന്നത്തേതിലും അടുത്ത്. ഈ ദിവസം അവര്‍ക്കിടയില്‍ മറ്റാരും ഇല്ല, പുറകില്‍ നിന്ന് അടക്കം പറയുന്നവരോ… ഇടയില്‍ കിടന്ന് കട്ടുറുമ്പ് കളിക്കുന്നവരോ ആരും. ആകെ ഉള്ളത് അവരുടെ ഇടയില്‍ അതിഥിയായി വന്ന മൗനവും പിന്നെ അവർ കാണാതെ അവരെ നോക്കി നില്‍ക്കുന്ന ഞാനും. മുഖത്തെ പുട്ടിയിലൂടെ ഒരു നേര്‍ത്ത ചാല് കീറി ഇട്ടിട്ടുണ്ട് അവളുടെ കണ്ണീര്‍. ദിശയറിയാതെ അത്‌ ഒഴുകി നിലത്തേക്കിറ്റ് വീഴുന്നു. ദൂരേക്ക്...CONTINUE READING
Share:
Category:Love
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!