രാത്രിമഴ,ചുമ്മാതെകേണും ചിരിച്ചുംവിതുമ്പിയും നിര്‍ത്താതെപിറുപിറുത്തും നീണ്ടമുടിയിട്ടുലച്ചുംകുനിഞ്ഞിരിക്കുന്നോരുയുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ-യാശുപത്രിക്കുള്ളി-ലൊരുനീണ്ട തേങ്ങലാ-യൊഴുകിവന്നെത്തിയീ-ക്കിളിവാതില്‍വിടവിലൂ-ടേറേത്തണുത്തകൈ-വിരല്‍ നീട്ടിയെന്നെ –തൊടുന്നൊരീ ശ്യാമയാംഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ഞരക്കങ്ങള്‍ ഞെട്ടലുകള്‍,തീക്ഷ്ണസ്വരങ്ങള്‍പൊടുന്നനെയൊരമ്മതന്‍ആര്‍ത്തനാദം!………ഞാന്‍നടുങ്ങിയെന്‍ ചെവിപൊത്തി-യെന്‍ രോഗശയ്യയി-ലുരുണ്ടു തേങ്ങുമ്പൊഴീ-യന്ധകാരത്തിലൂ-ടാശ്വാസ വാക്കുമാ-യെത്തുന്ന പ്രിയജനം പോലെ. ആരോ പറഞ്ഞുമുറിച്ചു മാറ്റാം കേടു-ബാധിച്ചോരവയവം;പക്ഷെ,കൊടും കേടുബാധിച്ച പാവം മനസ്സോ? രാത്രിമഴ,പണ്ടെന്‍റെസൗഭാഗ്യരാത്രികളി-ലെന്നെച്ചിരിപ്പിച്ചകുളിര്‍കോരിയണിയിച്ച,വെണ്ണിലാവേക്കാള്‍പ്രിയംതന്നുറക്കിയോ-രന്നത്തെയെന്‍ പ്രേമസാക്ഷി. രാത്രിമഴ,-ഇന്നെന്‍റെരോഗോഷ്ണശയ്യയില്‍,വിനിദ്രയാമങ്ങളി-ലിരുട്ടില്‍ തനിച്ചു കര-യാനും മറന്നു ഞാ-നുഴലവേ,ശിലപോലെ-യുറയവേ ദുഃഖസാക്ഷി. രാത്രിമഴയോടു ഞാന്‍പറയട്ടെ,നിന്‍റെശോകാര്‍ദ്രമാം സംഗീത-മറിയുന്നു ഞാന്‍;നിന്‍റെ-യലിവും അമര്‍ത്തുന്നരോഷവും,ഇരുട്ടത്തുവരവും,തനിച്ചുള്ളതേങ്ങിക്കരച്ചിലുംപുലരിയെത്തുമ്പോള്‍മുഖം തുടച്ചുള്ള നിന്‍ചിരിയും തിടുക്കവുംനാട്യവും ഞാനറിയും;അറിയുന്നതെന്തുകൊ-ണ്ടെന്നോ?സഖീ,ഞാനു-മിതുപോലെ, രാത്രിമഴപോലെ. – സുഗതകുമാരി ഒരുപാട് ഹൃദയങ്ങളെ തോട്ടുണര്‍ത്തിയ സാന്ത്വനത്തിന്റെ ഒരു കരസ്പർശം മണ്മറയുമ്പോൾ, ഇല്ല...
CONTINUE READING
Recent Comments