നരേറ്റീവ്

ഓരോ ജീവിതവും ഓരോ നരേറ്റീവ് ആണ്. ആരോ ആർക്കോ പറഞ്ഞു കൊടുക്കുന്ന ഒരു കഥ. പറയുന്ന ആളുടെ ഇഛചക്കൊത്ത് വഴങ്ങുന്ന ഒരു കഥ. ഒന്നിനോടും സാമ്യമില്ലാത്ത, മറ്റൊന്നിൽ നിന്ന് എങ്ങനെയൊക്കെയോ വേറിട്ട് നിൽക്കുന്ന ഒന്ന്. കഥയുടെ തുടക്കം സങ്കൽപിക്കാനും, നരേറ്റ് ചെയ്യാനും താരതമ്യേന എളുപ്പമാണ്. എന്നാൽ കഥക്ക് ആഴം കൂടുന്തോറും, ചിന്തകൾക്ക് വിയർപ്പൊഴുക്കേണ്ടതായി വന്നു. കഥയുടെ ഒടുക്കമാണ് ഒരു കഥാകൃത്തിലെ ജീനിയസിനെ നിർണയിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ കാലങ്ങളായി കഥാകൃത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഏറെയാണ്. എങ്കിലും എൻറെ...CONTINUE READING
Share:
Category:Stories

ഒരു പ്രണയ കഥ

ഏഴാം ക്ലാസ്സില് പഠിക്കുമ്പോഴാണ് ആ ചിമിട്ടിനെ ഞാനാദ്യാമായി കാണുന്നത്… ദോഷം പറയരുതല്ലോ അന്നേ ഈ ക്ടാവിന് നല്ല മുടി ഉണ്ടാടന്നു…ആ മുടിഞ്ഞ മുടി ആണ് എന്നെ അവളിലേക്കാകർഷിച്ചതും… അന്ന് തുടങ്ങീതാണ് എനിക്ക് അവളോടുള്ള പ്രണയം… അസ്ഥിക്ക് പിടിച്ച നല്ല കട്ട പ്രണയം.. അവളെ ആകർഷിക്കാൻ പഠിച്ച പണി പതിനെട്ടും ഞാൻ നോക്കിയെങ്കിലും അതൊന്നും അവൾക്കേശിയത് പോലുമില്ല… എന്റെ പ്രണയം തുറന്ന് പറയാൻ ഒരവസരം നോക്കി നടന്ന് നടന്ന് കാലിലെ ചെരുപ്പ് തേഞ്ഞതല്ലാതെ ഒരു പ്രയോജനവുമില്ലായിരുന്നു. അവസാനം ഏഴാം...CONTINUE READING
Share:
Category:Love

പ്രേമത്തിൽ ജീവിക്കുക… പ്രേമമായിത്തീരുക….

പ്രാർത്ഥന ഉപയോഗപ്രദമാണോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്. ദൈവത്തിന്റെ സ്നേഹത്തെ ഏറ്റു വാങ്ങുന്നതിനുള്ള പ്രാർത്ഥന.. അവന്റെ കാരുണ്യത്തെ അനുഭവിക്കുന്നതിനുള്ള പ്രാർത്ഥനയെങ്ങനെയാണ്? ഒന്നാമതായി പ്രാർത്ഥന ഉപയോഗപ്രദമല്ല – ഒട്ടും തന്നെയല്ല. യാതൊരു പ്രയോജനവുമില്ലാത്തതാണ്. അതൊരു ക്രയ വസ്തുവല്ല. അതൊരു സാധനമല്ല. അത് മറ്റെന്തിനെങ്കിലുമുള്ളൊരു പോംവഴിയല്ല – എങ്ങനെയാണ് നിങ്ങൾക്കതുപയോഗിക്കാൻ കഴിയുക? ചോദ്യ കർത്താവിന്റെ മനസെനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ പ്രാർത്ഥന ദൈവത്തിലേക്കുള്ളൊരു പോംവഴിയാണെന്നാണ് മതങ്ങളെന്നറിയപ്പെടുന്നവ മനുഷ്യനെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. അതങ്ങനെയല്ല. പ്രാർത്ഥന ദൈവികമാണ്. അതെന്തിലേക്കെങ്കിലുമുള്ളൊരു മാർഗമല്ല. പ്രാർത്ഥനാപൂർണമാവുകയെന്നത് അതിലേക്ക് തന്നെയുള്ള...CONTINUE READING
Share:
Category:Love

വിജയിക്കാം… പൊട്ടിച്ചെറിയൂ പരാജയത്തിന്റെ ഓർമകൾ…

ജീവിതത്തിൽ പലപ്പോഴായി പരാജയങ്ങൾ നമ്മെ തേടി എത്തിയിട്ടുണ്ട്. ഇങ്ങനെ ചെറിയ പരാജയങ്ങൾ ഏറ്റുവാങ്ങാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഇങ്ങനെ ഏറ്റുവാങ്ങിയ പരാജയങ്ങൾ നമ്മെ നിയന്ത്രിക്കാറുണ്ട്. ഓർമകളായി നിന്നു ഭയപ്പെടുത്തി പിറകിൽനിന്നു വലിച്ച് നമുക്ക് തടസ്സം സൃഷ്ടിക്കും, നമ്മ‌െ നിയന്ത്രിക്കും. അതിനാൽ തന്നെ ഈ ഓർമ്മകളുടെ കെട്ട് പൊട്ടിക്കേണ്ടത് അനിവാര്യമാണ്. ഒരിക്കൽ ഒരു സഞ്ചാരി യാത്രയ്ക്കിടയിൽ ഒരാൾ ആനകളെ പരിശീലിപ്പിക്കുന്നത് കണ്ടു. ഈ ആനകളെ കാലില്‍ ഒരു ചെറിയ കയറു കൊണ്ടാണ് ബന്ധിച്ചിരിക്കുന്നത്. ഈ കയറുകൾ ആന വിചാരിച്ചാൽ...CONTINUE READING
Share:
Category:Inspiration

രണ്ടാമൂഴം

“ഞാൻ എന്തെങ്കിലും ഒരു ജോലിക്കു പോയാലൊന്നാ…” “ഇവിടെ ഇങ്ങനെ ഇരുന്നിട്ടെന്തിനാ, ആതാവുമ്പോ മിണ്ടാനും പറയാനുമെങ്കിലും ആരേലും കിട്ടുമല്ലോ” പുറത്തേക്കു നോക്കിയിരുന്നു കൊണ്ട് അയാൾ ആരോടെന്നില്ലാതെ പറഞ്ഞു. കേട്ടിരുന്ന ഭാര്യക്ക് അതിൽ തെല്ലും ആഹ്ലാദമോ ആശ്ചര്യമോ ഉണ്ടായിരുന്നില്ല. അതിനു കാരണവുമുണ്ട്. വയസ് അറുപത്തിന് മുകളിലായി രണ്ടുപേർക്കും. ഇത്രകാലമായും ഒരു ജോലിയും ചെയ്തില്ല എന്നുമാത്രമല്ല. ഉണ്ടായിരുന്ന പറമ്പും വീടുമെല്ലാം വിറ്റു നശിപ്പിക്കുകയും ചെയ്തു. “ഇതിപ്പോ ഈ ടൗണിൽ നിങ്ങൾക്കു പറ്റിയ ജോലി. അതും ഈ പ്രായത്തിൽ. അവർ മറുപടിയായി ചോദിച്ചു....CONTINUE READING
Share:
Category:Love

മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു?

ഒരു ശൈത്യകാലം, പുതപ്പ് വാങ്ങാനായി കുറെ നാളായി സ്വരൂപിച്ച പണവുമായി ഒരു ചെരുപ്പുകുത്തി പുതപ്പ് വിൽപനക്കാരന്റെ അടുത്തേക്ക് പോവുന്നു. പക്ഷേ, കാശ് തികയാത്തതിനാൽ അയാൾ ചെരുപ്പുകുത്തിക്ക് പുതപ്പ് നൽകാൻ തയ്യാറല്ല. ആ നിരാശയിൽ, ചെരുപ്പുകുത്തി വരുന്ന വഴിക്ക് കള്ള് ഷാപ്പിൽ കയറി മദ്യപിക്കുന്നു. വോഡ്ക പകർന്നു നൽകിയ ചൂടിൽ വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ വഴിയിലുള്ള ഒരു കപ്പേളയുടെ മുന്നിൽ ആ വിചിത്ര ദൃശ്യം കാണുന്നു. ഒരു ചെറുപ്പക്കാരൻ പൂർണ്ണ നഗ്നനായി കപ്പേളയ്ക്ക് മുന്നിൽ കിടക്കുന്നു. പേടി മൂലം...CONTINUE READING
Share:
Category:Inspiration
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!