നരേറ്റീവ്
ഓരോ ജീവിതവും ഓരോ നരേറ്റീവ് ആണ്. ആരോ ആർക്കോ പറഞ്ഞു കൊടുക്കുന്ന ഒരു കഥ. പറയുന്ന ആളുടെ ഇഛചക്കൊത്ത് വഴങ്ങുന്ന ഒരു കഥ. ഒന്നിനോടും സാമ്യമില്ലാത്ത, മറ്റൊന്നിൽ നിന്ന് എങ്ങനെയൊക്കെയോ വേറിട്ട് നിൽക്കുന്ന ഒന്ന്.
കഥയുടെ തുടക്കം സങ്കൽപിക്കാനും, നരേറ്റ് ചെയ്യാനും താരതമ്യേന എളുപ്പമാണ്. എന്നാൽ കഥക്ക് ആഴം കൂടുന്തോറും, ചിന്തകൾക്ക് വിയർപ്പൊഴുക്കേണ്ടതായി വന്നു. കഥയുടെ ഒടുക്കമാണ് ഒരു കഥാകൃത്തിലെ ജീനിയസിനെ നിർണയിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ കാലങ്ങളായി കഥാകൃത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഏറെയാണ്.
എങ്കിലും എൻറെ പരാതി കഥാകൃത്തിന്റെ ചെറിയ അശ്രദ്ധകളെ കുറിച്ചാണ്. എത്ര നിസ്സാരമായാണ് അദ്ദേഹം ചില കഥകൾ അവസാനിപ്പിക്കുന്നത്. ചിലതിൽ തെല് അലസതയോടെ. എന്നാൽ മറ്റു ചില തുണ്ട്, മാസ്റ്റർപീസുകൾ.
അത്തരം നരേറ്റീവു കൾ താരതമ്യേനെ കുറവാണ്. കൂടുതലും പാതിവഴിയിൽ, ആശയം വറ്റിയ, പ്രതിഭ കൈവിട്ട കഥകളാണ്.

Recent Comments