സന്യാസിയും ശിഷ്യന്മാരും
ഒരിടത്തു ഒരു സന്ന്യാസിക്ക് മൂന്ന് ശിഷ്യന്മാരുണ്ടായിരുന്നു. മൂന്നുപേരിൽ വിശ്വസ്തനായ ശിഷ്യനെ കണ്ടുപിടിക്കാൻ ഒരു പരീക്ഷണം നടത്താൻ സന്ന്യാസി തീരുമാനിച്ചു.
സന്ന്യാസി അവരോടു ചോദിച്ചു. നിന്റെ താടിക്കും എന്റെ താടിക്കും ഒരേസമയത്ത് തീപിടിക്കുന്നു. ആരുടെ താടിയിലെ തീയണയ്ക്കാനാണ് നീ ആദ്യം ശ്രമിക്കുക?’
ആദ്യത്തെ ശിഷ്യൻ ഗുരുവിനോട് പറഞ്ഞു. ‘ചുമരുണ്ടെങ്കിലല്ലേ ചിത്രംവരയ്ക്കാൻ പറ്റൂ. അതുകൊണ്ട് ആദ്യം എന്റെ താടിയിലെ തീയണച്ചശേഷം പിന്നീട് ഗുരുവിന്റെ താടിയിലെ തീയണയ്ക്കും.
‘ രണ്ടാമത്തെ ശിഷ്യൻ പറഞ്ഞു: ‘ഗുരുവിന്റെ താടിയിലെ തീയണയ്ക്കലാണ് എന്റെ ആദ്യത്തെ കടമയെന്ന് ഞാൻ വിശ്വസിക്കുന്നു.’
മൂന്നാമത്തെ ശിഷ്യൻ മുമ്പോട്ടുവന്ന് ഗുരുവിനോട് പറഞ്ഞു: ‘ഞാൻ എന്റെ ഒരു കൈകൊണ്ട് എന്റെ താടിയിലെ തീയും മറ്റൊരു കൈയാൽ താങ്കളുടെ താടിയിലെ തീയും അണയ്ക്കും.’
മൂന്നാമത്തെ ശിഷ്യനാണ് വിശ്വസ്തൻ എന്നു ഗുരു മനസ്സിലാക്കി അവനെ തന്റെ പിൻഗാമിയാക്കി.
പ്രായോഗികമായി ഒരിക്കലും നടപ്പാക്കാൻ സാധിക്കാത്ത കാര്യങ്ങൾ പറയുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

Recent Comments