തേപ്പു പെട്ടി

യാത്രകളും പുസ്തകങ്ങളും മാത്രം ആയിരുന്നു എന്റെ ലോകം. എനിക്കു ചരിത്രത്തോടാണ് കൂടുതൽ കമ്പമെങ്കിലും മനുഷ്യമനസ്സുകളെ ആഴത്തിലിറങ്ങി ഗവേഷണം നടത്തലായിരുന്നു പ്രധാന ജോലി. അതിനായി മാനസിക പ്രശ്നങ്ങളിൽ ജീവിതം വഴിമുട്ടിയവരെ തേടിയുള്ള യാത്രകളായിരുന്നു ഞാൻ.

ഒന്നു രണ്ടു കേസുകളിൽ എന്റെ പരീക്ഷണങ്ങൾ വിജയമായപ്പോൾ, ആരിലും എന്റെ പരീക്ഷണങ്ങൾ വിജയിപ്പിക്കാമെന്ന ധൈര്യമായി. അങ്ങനെ ഇരിക്കയാണ് ജീവിതം താനറിയാതെ കൈവിട്ട് പോകുന്നവസ്ഥയിൽ ഒരുത്തിയെ ഞാൻ പരിചയപ്പെടുന്നത്.

ഒരിക്കൽ ഒരു ബസ് യാത്രക്കിടയിൽ, രണ്ട് കൂട്ടുക്കാരുടെ സൗഹൃദ സംഭാഷണം കേട്ടു. ദുർനടപ്പുക്കാരിയായ പതിനാറുക്കാരിയെ കുറിച്ചായിരുന്നു അവരുടെ സംസാരം. വിഷയത്തിൽ താൽപര്യം തോന്നിയ ഞാൻ ചെവി അവരുടെ വായയിൽ കൊണ്ട് വച്ചു. ശ്രദ്ധയോടെ സംസാരം വീക്ഷിച്ച് കൊണ്ടിരുന്നു .ഇടയ്ക്കെപ്പഴോ അവളുടെ ഫോണ് നബർ കൈമാറി. പണ്ടെ കുറുക്കനായിരുന്ന ഞാൻ അത് പെട്ടെന്ന് മനസ്സിൽ ഡയൽ ചെയ്ത് വെച്ചു.

അവളെ കുറിച്ചു അറിയാൻ എനിക്കൊരു ആഗ്രഹം തോന്നി. ഞാൻ അവളുടെ നാട്ടുകാരുടെ അടുത്ത് അന്വേഷിച്ചു. ചോദിക്കുന്നവർ തരുന്ന വിവരങ്ങളെല്ലാം കേട്ടാലറക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. അവസാനം എന്തും വരട്ടെയെന്നു കരുതി അവളിൽ നിന്നു തന്നെ അവളെ പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അവളെ ആദ്യമായി വിളിച്ചത് .

വ്യക്തിത്വം വെളിപ്പെടുത്തുന്നത് ആരോഗ്യത്തിനു ഹാനീകരമാണെന്നു തിരിച്ചറിഞ്ഞ ഞാൻ പേര് പറയാതെ പരിചയപ്പെടാനാണെന്നോക്കെ പറഞ്ഞൊപ്പിച്ചു. നാട് ചോദിച്ചപ്പോൾ നാട് പറഞ്ഞ് വായിലേക്കിട്ടില്ല ഉടനെ നാടിലെ പത്തിരുപതു ചെറുപ്പക്കാരുടെ പേരുകൾ തലങ്ങും വിലങ്ങും വീശി. ഇവരൊന്നുമല്ല ഞാനെന്നു പറയുന്നതിനൊപ്പം അവരൊക്കെ അവളുടെ സ്ഥിരം ഫോണ് വിളി കൂട്ടുക്കാരാണെന്ന് മനസ്സിലാക്കുകയായിരുന്നു.

പഠിച്ച പണി പതിനെട്ടും പയറ്റി. ഒടുവിൽ അവളിൽ എന്റെ പരീഷണം ഞാൻ ആരംഭിച്ചു. മണിക്കൂറുകളോളം ഞങ്ങൾ സംസാരിച്ചിരുന്നു. എന്റെ പരീക്ഷണത്തിനു പര്യവസാനം എന്നോണം അവൾ എന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു.

“താൻ എന്നോട് കൂട്ട് കൂടണ്ട താനും എന്നെ പോലെ കേടാകും”

നിശ്കളങ്കയതയുള്ള അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തെ അവളോടടുപ്പിച്ചു.

ആരെന്ത് പറഞ്ഞാലും അവളെ നന്നാക്കുക എന്നത് എന്റെ ബാധ്യതയായി തോന്നി. ഫോണ് വിളികളുടെ ദ്യൈർഘ്യം കൂടി കൂടി വരുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരുദിവസം നേരിട്ടു കാണണം എന്നുള്ള ആഗ്രഹം അവൾ എന്നോടു പറഞ്ഞു. അങ്ങനെ അന്ന് ഞാൻ അവളെ നേരിട്ടു കണ്ടു. നല്ല സുന്ദരി കുട്ടി. ആരും കൊതിക്കുന്ന സൗദര്യം.

കണ്ട ആദ്യവാക്കായി അവൾ എന്നോടു പറഞ്ഞു

“എനിക്ക് ഇഷ്ടമാണ് നിന്നെ”

ഞാൻ ഇതു സംശയിച്ചെങ്കിലും, എന്റെ മനസൊന്നു നടുങ്ങി.

സംയമനം വീണ്ടെടുത്തു ഞാൻ പറഞ്ഞു

“നീ നന്നാകുമെന്ന് ഉറപ്പാണെങ്കിൽ ഞാൻ നിന്നെ നോക്കി കൊള്ളാം”

അടുത്തുവന്ന് കവിളിൽ ഒരു മുത്തം തന്നിട്ട് അവൾ സമ്മതം മൂളി. എനിക്കു എന്തോ സംഭവിക്കുന്നതു പോലെ തോന്നി, അതൊരു വൈബ്രേഷൻ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി മനസ്സിൽ തൊട്ട പ്രണയത്തിന്റെ വൈബ്രേഷൻ. അവളിലേക്കുള്ള അകലം കുറയുന്തോറും അനേകം പേരുടെ കണ്ണുകൾ എന്നിലേക്ക് അടുക്കുന്നുണ്ടായിരുന്നു. അതിനു കാരണം അവളുടെ നാട്ടിലെ കുപ്രസിദ്ധിയായിരുന്നു. അതിനു ഞാൻ കൊടുത്ത വില എന്റെ സൽപേരായിരുന്നു.

എന്റെ സ്കൂൾ പഠനക്കാലത്തെ പ്രണയങ്ങൾ എല്ലാം നിരാശയിലെത്തിച്ചത് കൊണ്ടാകണം എന്റെ പ്രണയം വിവാഹശേഷം മാത്രമെ സാഫല്യമാകു എന്നൊരു ചിന്തയും കാലങ്ങളായി എന്നിൽ കടന്നു കൂടിയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അവളെ കൂടുതൽ പ്രണയിച്ചിരുന്നു.

സാമ്പത്തികമായി കുഞ്ഞുലാഭങ്ങൾക്ക് വേണ്ടി ഫോണ് വിക്കികളിൽ മുഴുകിയവളെ മാറ്റിയെടുക്കാൻ അവളുടെ മുഴുവൻ ചിലവുകളും ഞാനേറ്റെടുത്തു. ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പ്രണയിനി അവളാകണം എന്ന് ഞാനാഗ്രഹിച്ചു.

ഒരു പ്രണയ ദിനത്തിൽ എല്ലാരിൽ നിന്നും വ്യത്യസ്തമായി നറുമണം വീശുന്ന മുല്ലപൂ അവളിലേക്ക് വിതറി പ്രണയമറിയിച്ചതും അതിന്റെ ഭാഗമായിരുന്നു. അവളുടെ സ്വപ്നങ്ങൾ എന്റെ മനസ്സിൽ ചിറക് മുളച്ച് തുടങ്ങിയപ്പോൾ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞാൻ മണ്ണിട്ട് മൂടുകയായിരുന്നു. സാമ്പത്തികമായും മാനസികമായും അവളെ ഒരു പാട് സഹായിച്ചു.

സാബത്തികത്തെക്കാളും മാനസികമായി ഒരു പാട് സഹായിച്ചതിനാലാകണം അവൾ വഞ്ചിച്ചപ്പോൾ ഞാൻ ഒരു പാട് തളർന്ന് പോയത്. അവളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാതിരിക്കാൻ എന്നെ തന്നെ ഞാൻ മാറ്റുകയായിരുന്നു എന്നു തന്നെ പറയാം. അവൾ ഉൾകൊണ്ടത് കൊണ്ട് എന്റെ ആജ്ഞകളുടെയും ഉപദേശങ്ങളുടെയും ശൗര്യം ക്രമേണ കുറഞ്ഞു വന്നു.

അവൾ എല്ലാം നല്ല നിലയിൽ തന്നെയാണ് സ്വീകരിച്ചത്. +2 പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി കേരളത്തിലെ പ്രമുഖ കോളേജുകളിൽ അപേക്ഷിച്ചു. നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ ആദ്യ വിജ്ഞാപനത്തിൽ നഗരത്തിലെ നല്ലൊരു കോളേജ് ൽ തന്നെ അവസരം കിട്ടി.

അഡ്മിഷൻ മുതൽ അടി വസ്ത്രം വരെ ഞാൻ വാങ്ങി കൊടുത്തു. കോളേജ് തുറക്കാൻ ദിവസങ്ങൾ എണ്ണം വെച്ച് ഞങ്ങൾ കാത്തിരുന്നു. കോളേജിലെ ആദ്യദിനത്തിലെ സ്വയം പരിചയപ്പെടുത്തൽ ചടങ്ങിനു ഇംഗ്ലീഷിൽ നല്ലൊരു പ്രസംഗവും അവളെ കൊണ്ട് മനപാഠം പഠിപ്പിച്ചു.

കോളേജ് തുറന്നു ആത്യമൊക്കെ ദിവസവും ഞങ്ങൾ പതിവുപോലെ വിളിച്ചു അംസാരിക്കുമായിരുന്നു പക്ഷെ ദിവസം ചെല്ലും തോറും അവളുടെ മട്ടു മാറി മാറി വന്നു. അടുത്ത പ്രണയ ദിനത്തിൽ അവളെ കാണാനും അവൾക്കു കൊടുക്കാനും ഞാൻ ഒരു സമ്മാനം വാങ്ങി. പലതവണ വിളിച്ചിട്ടും അവളെ കിട്ടിയില്ല. അവൾ ഫോൺ എടുത്തതേ ഇല്ല. രണ്ടും കല്പിച്ചു അവളെ കാണാൻ പോയി. അവക്കുള്ള സമ്മാനവും അവൾക്കിഷ്ട്ടപെട്ട മുല്ല പൂവുമായി.

പക്ഷെ ഞാൻ കണ്ട കാഴ്ച എന്നെ തളർത്തി കളഞ്ഞു. അവളുടെ കൂടെ പഠിക്കുന്ന ഒരു പയ്യൻ അവൾക്കു ചുവന്ന റോസാപൂ കൊടുക്കുന്നു, അവൾ അത് വാങ്ങിച്ചു അവനെ ചുംബിക്കുന്നു.

ചോദ്യങ്ങൾക്കും പറച്ചിലുകൾക്കും നിൽക്കാതെ ഞാൻ വീട്ടിലേക്ക് തിരിച്ചു. വർഷങ്ങളായി എന്റെ പണിപ്പുരയിൽ മഷിക്കായി കാത്തു വിലപിച്ചിരുന്ന രണ്ട് പുസ്തകങ്ങൾ കത്തിച്ചു കളഞ്ഞാണ് ഞാൻ വിഷമം തീർത്തത്. ഞാൻ ശേഖരിച്ച എന്റെ പുസ്തകങ്ങൾ മുഴുവൻ ഞാൻ കത്തിച്ചു കളഞ്ഞു. അവളോടുള്ള ദേഷ്യത്തിനു വാക്കുകളെ ശപിച്ച് എഴുത്തും വായനയും നിർത്തി.

കാലം വീണ്ടും മുന്നോട്ട് നീങ്ങി. എന്റെ എഴുത്തു ജിവിതത്തിലേക്ക് ഞാൻ തിരിച്ചു നടക്കുകയാണ്, അവൾക്കൊരു പ്രണയ ലേഖനമെഴുതി കൊണ്ട്, “വഞ്ചകക്കൊരു പ്രണയ ലേഖനം”

✍ ജിത്തു

Share:
Category:Stories
PREVIOUS POST
ചിത്രശലഭങ്ങളുടെ വീട്
NEXT POST
നമ്മുളുടെ ലോകം, നമ്മളുടെ കഥ
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!