പോയി മറഞ്ഞ ഓർമ്മകൾ

ഇന്നു ജോലി കഴിഞ്ഞു ഇറങ്ങാൻ വൈകി. ഓഫീസിൽ വർക്ക്‌ കൂടുതൽ ഉണ്ടായിരുന്നു. വീട്ടിലേക് പോകാൻ നിക്കുമ്പോ ആണ് മകൾ വരുമ്പോൾ വാട്ടർകളർ വാങ്ങി കൊണ്ടുവരാൻ പറഞ്ഞത് ഓർത്തത്.

രാത്രി ഏറെ വൈകിയത് കൊണ്ട് കടകൾ എല്ലാം അടച്ചു. മാർക്കറ്റ് മൊത്തം ഞാൻ അലഞ്ഞു. അങ്ങനെ ഒടുവിൽ ഒരു കടയിൽ നിന്ന് എനിക്ക് അത് കിട്ടി. ഞാൻ അതും ആയി നടന്നു.

കുറച്ച് കഴിഞ്ഞപ്പോൾ ആരോ എന്നെ പുറകിൽ നിന്ന് വിളിച്ചു അയാൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു. ഓർമ്മയുണ്ടോ എന്നെ എന്ന് ചോദിച്ചു. എത്ര ഓർത്തിട്ടു എനിക്ക് അയാളെ മനസ്സിലായില്ല.

ഞാൻ അയാളോട് പറഞ്ഞു നിങ്ങൾക്ക് ആള് മാറിയതാ എന്ന്. അയാൾ പിന്നെ എന്നോട് ഒന്നും മിണ്ടിയില്ല. മെല്ലെ അയാൾ ഇരുട്ടിൽ പോയി മറഞ്ഞു.

ഞാൻ വീട്ടിലേക്കു മടങ്ങി. അവിടെ എത്തിയപ്പോൾ മകൾ കാത്തിരിക്കുകയാണ്. ഞാൻ അവൾക്ക് നേരെ വാട്ടർകളർ നീട്ടി. സന്തോഷത്തോടെ അവൾ എന്നോട് പറഞ്ഞു അച്ഛന്റ്റെ പഴയ ബുക്ക്‌കൾ അമ്മ എനിക്ക് എടുത്ത് തന്നല്ലോ എന്ന് അവൾ അതെല്ലാം എന്റെ അടുത്തേക്ക് കൊണ്ടുവന്നു.

ഓർമ്മകൾ അച്ചടിച്ച ഓരോ പേജിലും എന്റെ നഷ്ടപെട്ട ബാല്യം ഞാൻ നോക്കി നിന്നു. മറിച്ചു മറിച് ഒരു പേജിൽ ഞാൻ ഒരു ഫോട്ടോ കണ്ടു. ഹൃദയം വിങ്ങി പൊട്ടി. കണ്ണീർ തുള്ളികൾ ധാര പോലെ അതിലേക് ഒഴുകി.

മാറ്റങ്ങൾ വന്നത് എനിക്ക് മാത്രം ആണ്. ഓർമ്മകൾ പോയി മറഞ്ഞതും എന്റെ മാത്രം ആണ്. അതുകൊണ്ടാണല്ലോ വർഷങ്ങൾക്ക് ശേഷം കണ്ടിട്ടും അവൻ എന്റെ അരികിൽ ഓടി വന്നത്.

✍ ജിത്തു

Share:
Category:Relationship
PREVIOUS POST
അച്ഛൻ
NEXT POST
എന്റെ മീര
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!