അച്ഛൻ
കുരുത്തക്കേട് കാട്ടിയ മകനെ അച്ഛൻ തല്ലി.. അവൻറെ കരച്ചിൽ കണ്ട് വിഷമം തോന്നിയ അച്ഛൻ സോറി പറഞ്ഞു. അകത്തേക്ക് പോയ മകൻ നോട്ട് ബുക്കിൽ നിന്നും കീറിയ ഒരു പേപ്പറും ആയി വന്നു. പേപ്പർ ചുരുട്ടി അച്ഛൻറെ കയ്യിൽ കൊടുത്തു. അച്ഛാ ഈ പേപ്പർ പോലെയാണിപ്പോൾ എൻറെ മനസ്സ് എത്ര സോറി പറഞ്ഞാലും ഇത് ചുളുക്ക് മാറ്റി സാധാരണ നിലയിൽ ആക്കാൻ പറ്റില്ല…
മോനിങ്ങ് വന്നേ… അവനെ വിളിച്ച് പുറത്ത് പാർക്ക് ചെയ്തിരുന്ന ബജാജ് സ്കൂട്ടറിനടുത്തേക്ക് കൊണ്ട് പോയി. “മോനിതൊന്ന് കിക്കറടിക്കാതെ സ്റ്റാർട്ട് ചെയ്തേ…”
“അതെങ്ങനെ? പറ്റില്ലല്ലോ..!”
അച്ഛൻ രണ്ട് മൂന്ന് പ്രാവശ്യം ചവിട്ടിയപ്പോൾ അത് സ്റ്റാർട്ട് ആയി… “കണ്ടോ ചില കാര്യങ്ങൾ നമ്മൾ ശരിയാകണമെങ്കിൽ നല്ല ചവിട്ടു കൊടുക്കണം… അത് ഒരു ചവിട്ടിൽ ശരിയായില്ല എങ്കിൽ ശരിയാകുന്നത് വരെ ചവിട്ടണം…”
ഇത്രയും പറഞ്ഞ് മോനിട്ട് രണ്ടെണ്ണം കൂടി കൊടുത്തു… മോന് ഇതെന്തിനാന്ന് മനസ്സിലായോ..?
“ഇല്ലച്ഛാ…”
“നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് നോട്ട് ബുക്കീന്ന് പേപ്പർ കീറരുതെന്ന്…”
✍ ജിത്തു

Recent Comments