Ray of Hope

എന്തോ ഒരു അദൃശ്യ ശക്തിയുണ്ട്. അത് മനുഷ്യന്മാരുണ്ടാക്കിയ മതങ്ങളിൽ പറയുന്നതു പോലൊരു രൂപമല്ല. അല്ലെങ്കിലും കോടിക്കണക്കിന് ജീവജാലങ്ങൾ ഉള്ള ഈ ലോകത്ത് ദൈവത്തിനെങ്ങനെ മനുഷ്യരൂപം കിട്ടും!! നമ്മളത്ര Special ആണോ..

ആ വക ഐതിഹ്യങ്ങളും വിശ്വാസങ്ങളും എല്ലാം ഒന്ന് മാറ്റി നിര്‍ത്തി ചിന്തിക്കാം. പലരേയും പോലെ ഞാനും ഒരു Stage ൽ ഒരു നിരീശ്വരവാദിയെന്നും പറഞ്ഞ് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴുണ്ടായിരുന്ന പ്രശ്നം ജീവിതത്തിൽ ഒരു Hope നുള്ള അവസരം കിട്ടിയിട്ടില്ല എന്നതാണ്. ഏറ്റവും മോശം സാഹചര്യത്തിൽ പോലും എന്തെങ്കിലും നല്ലത് നടക്കുമെന്ന വിശ്വാസം.. അതൊരുപാട് ആശ്വാസം തരുന്ന ഒരു ഘടകമാണ്. അതിനൊരു Undefined Force നെ ദൈവമായി സങ്കൽപിച്ചു പ്രാർത്ഥിക്കുന്നതു പോലും ഒരു പോസിറ്റീവ് ഫീൽ തരുന്നു. എനിക്കത് സന്തോഷം തരുന്നുണ്ടെങ്കിൽ ഞാനെന്തിനത് നിർത്തണം!! So, I still believe in the God.

രണ്ട് മാസം മുമ്പ് ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെ ഞാൻ കടന്നു പോയതാണ്. Logically നോക്കിയാൽ, എന്റെ ഇനിയുള്ള ജീവിതം മൊത്തം ഞാനൊരു യന്ത്രത്തെ പോലെ മുന്നോട്ടു പോകണം. പക്ഷേ എല്ലാം നല്ലതായി വരുമെന്ന ഒരു പ്രതീക്ഷയുണ്ട്. അതെനിക്ക് മനുഷ്യന്മാരെ Depend ചെയ്ത് നേടാനാകില്ല. എങ്കിലും ഒരു Miracle പോലെ അത് സംഭവിക്കണം. എനിക്ക് ചുറ്റുമുള്ള ആളുകളെല്ലാം Self Centered ആയാണ് എനിക്ക് തോന്നാറുള്ളത്. പക്ഷേ എന്റെ Life ൽ എന്നെ നല്ല രീതിയിൽ Influence ചെയ്യുന്ന ഒരാൾ എന്നെങ്കിലും വരും എന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ആഗ്രഹം ഞാനൊരു പ്രാർത്ഥന പോലെ ആ Cosmic Force നോട് പറയുന്നു. ഇതൊക്കെയാണ് എന്റെ സങ്കൽപത്തിലെ ദൈവം.

എന്തായാലും പ്രപഞ്ചത്തിലെ ആദ്യത്തെ Life ഉണ്ടായതിൽ ഇന്നും ഒരു Mystery ഉണ്ട്. അതെങ്ങനെ സംഭവിച്ചു എന്ന് ഒരു സയൻസും തെളിയിച്ചിട്ടില്ല. Maybe that was the first act of God. അപ്പോൾ നിങ്ങൾ ചോദിക്കും ദൈവമെങ്ങനെ ഉണ്ടായെന്ന് 🙂 ഈ Time എന്ന Concept നമുക്കു മാത്രമേ കാണൂ. അതിന്റെ Definition തന്നെ മാറുന്ന ഒരു സാഹചര്യം ആകാം അത്. അതോ ഈ സമയം തന്നെയാണോ ദൈവം?? നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ ഇല്ലാതാക്കാനും, ഏറ്റവും ഉയരങ്ങളിൽ നിന്ന് നമ്മളെ പിടിച്ച് താഴേക്ക് കൊണ്ടു വരാനും സമയത്തിനു കഴിയും. എങ്കിൽ സമയമാണോ ആ Cosmic Force? അല്ലെങ്കിൽ അത് ദൈവത്തിന്റെ ഒരു Element മാത്രമാണോ?? അതായിരിക്കും. ദൈവമെന്ന Concept ഒരു സാധാരണ Human Mind ൽ define ചെയ്യാൻ കഴിയില്ല എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. അതിന് ഒരുപാട് അർത്ഥതലങ്ങളുണ്ട്.

ഇതിനെ പറ്റി എത്രത്തോളം ആലോചിക്കുന്നുവോ, അത്രയും അത് അകലും. നമ്മുടെ ദൈവം ചിലപ്പോൾ നമ്മൾ തന്നെയാകാം. നല്ല പ്രവൃത്തികൾ ചെയ്ത് ജീവിക്കുക. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. എന്തെങ്കിലുമൊരു Reward എന്നെങ്കിലും കിട്ടുമായിരിക്കാം. പക്ഷേ അതിനു വേണ്ടി മാത്രം നല്ലത് ചെയ്യുന്നത് ആ Effect ഇല്ലാതാക്കും. എന്തെങ്കിലും നല്ലത് സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടേ എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുക. എപ്പോഴും ഒരു Ray of Hope നമ്മുടെ മുന്നിലുള്ളത് നല്ലതാണ്.

✍ ജിത്തു

Share:
Category:Inspiration
PREVIOUS POST
Conflicted Me
NEXT POST
അച്ഛൻ
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!