ഒരു നൊസ്റ്റാൾജിയ
ഇന്നലെ മോന്റെ ഓൺലൈൻ ക്ലാസ്സ് കണ്ടപ്പോ, ഞാൻ ഒരു നിമിഷം പുറകിലോട്ട് ചിന്തിച്ചു പോയി..എത്ര പെട്ടെന്നാ ഓരോ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നത്..ചില സമയങ്ങളിൽ ചില കാഴ്ചകൾ നമ്മെ നൊസ്റ്റാൾജിയ എന്ന കൊടുമുടിക്ക് മുകളിൽ കൊണ്ടെത്തിക്കും..
നൊസ്റ്റു അതറിയണമെങ്കിൽ സർക്കാർ സ്കൂളിലെ ഓടിട്ട ക്ലാസ്സിൽ തന്നെ പഠിക്കണം .. ആ ബ്ലാക്ക് ബോർഡും, മേശപ്പുറത്തിരിക്കുന്ന കാലങ്ങളോളം ഉള്ള പൊടിയും ചേറും പറ്റി പിടിച്ചിരിക്കുന്ന ഡസ്റ്ററും, ചോക്ക് കഷ്ണങ്ങളും, പൊട്ടിയതും ആടിയതുമായ ബെഞ്ചും ഡസ്‌ക്കും..
നല്ല മഴയത്ത്, ടീച്ചർ പഠിപ്പിക്കുന്നത് കേൾക്കാൻ പറ്റുമെങ്കിലും കേൾക്കാൻ വയ്യാ, കേൾക്കാൻ വയ്യാ എന്ന് പറയുന്നതും.. ഏതേലും ഒഴിവ് പിരീഡ് കണ്ടാൽ കണക്ക് മാഷെങ്ങാനും കേറി വരുവോ എന്ന് ആലോചിച്ചു ഇല്ലാ വരില്ല എന്ന് സമാതാനിപിക്കുന്നതും …
ചോറ്റു പാത്രം കഴുകാൻ പൈപിന് മുന്നിൽ വരി നിന്നത്, മഴയത്ത് ഓടിൽ നിന്ന് വരുന്ന വെള്ളത്തിൽ കഴുകിയതും, ക്രിക്കറ്റ് കളിച്ചു സ്വന്തം ക്ലാസിന്റെ ഓട് പൊളിച്ചു മഴ പെയ്യുമ്പോൾ ക്ലാസിൽ ചോർച്ച ഉണ്ടായതും, സ്കൂൾ വിട്ട് വരുന്ന വഴിയിൽ ഏതേലും വീട്ടിലെ തൊടിയിലോ പറമ്പിലോ ഉള്ള ചാമ്പക്കയോ, ഇരിമ്പിപുളിയോ, റൂബിക്കയോ തിന്നാൻ പോണതും, തോട്ടിൽ പോയി തോർത്തോ തുണിയോ മറ്റൊ അരിചെടുത്തു മീൻ പിടിച്ച് ചോറ്റു പത്രത്തിലാക്കിയതും, മഴ പെയ്തു തകർക്കുമ്പോ, വെള്ള പൊക്കം വന്ന് നാളെ അവധി ആയിരിക്കണേ എന്ന് പ്രാർത്ഥിച്ച ദിവസങ്ങൾ.. മറക്കാൻ പറ്റുവോ…
ഹോ ആലോചിച്ചിട്ട് തന്നെ ഒന്നുകൂടെ പഠിക്കാൻ തോന്നുന്നു വീണ്ടും.. ഞാൻ അവനെ നോക്കി..എന്നിട്ട് മനസ്സിൽ അവന്റെ ഭാഷയിൽ ഇങ്ങനെ പറഞ്ഞു.. എടാ എനിക്കൊക്കെ കിട്ടിയ ആ വൈബ് ഉണ്ടല്ലോ..ഇനി എത്ര സ്മാർട്ഫോണും, PUB G യും വാട്ട്‌സ്ആപും ടിക്ടോക്കും തരില്ല…
എന്താ അച്ഛാ.. എന്നെ നോക്കി പിറുപിറുക്കുന്നെ.. ആലോചനയിൽ ആണ്ട എന്നെ നോക്കി അവൻ ചോതിച്ചു.
ഏയ് ഒന്നൂല്ലേടാ.. നീ ആ പാസ്സ്‌വേർഡ് അടിക്ക്.. ഞാൻ പറഞ്ഞു.

Recent Comments