Archives / March 2023

ഇന്നസെന്‍റ് ഇനി ഒരു ഓർമ

1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന സിനിമയിലൂടെയാണ് ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്‍റിന്‍റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രധാന ചേരുവയായി ഇന്നസെന്‍റ് മാറി. നാടോടിക്കാറ്റ്, കടിഞ്ഞൂല്‍ കല്യാണം, മിമിക്‌സ് പരേഡ്, പൂക്കാലം വരവായി, ഉള്ളടക്കം, കനല്‍ക്കാറ്റ്, ഉത്സവമേളം, മക്കള്‍ മാഹാത്മ്യം, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും, മണിച്ചിത്രത്താഴ്, മഴവില്‍ക്കാവടി, കിലുക്കം, കാബൂളിവാല, മിഥുനം, നമ്പര്‍ 20 മദ്രാസ് മെയില്‍, ഡോക്ടര്‍ പശുപതി, പൊന്‍മുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകളിൽ ഇന്നസെന്‍റ് ചാർത്തിയ ഹാസ്യമുദ്ര ഇന്നും മലയാളികളുടെ ഇടനെഞ്ചിൽ നിറഞ്ഞു...CONTINUE READING
Share:
Category:Stories

അപരിചിതർ

ട്രെയിനിലിരിക്കുമ്പോൾ ജനലിനപ്പുറത്ത് ഒരു സിനിമാ സ്‌ക്രീനാണെന്ന് തോന്നിയിട്ടുണ്ട്. യാത്രയിൽ ആ സ്‌ക്രീനിൽ വിവിധങ്ങളായ കാഴ്ചകൾ തെളിയുന്നു. ഓരോ കാഴ്ചയും ഓരോ കഥ പറയുന്നു. വൈകിട്ട് വീട്ടിലേക്കുള്ള പതിവ് ട്രെയിൻ യാത്രയിലാണ് അന്നാദ്യമായി ഞാൻ ആ കാഴ്ച കാണുന്നത്. ട്രെയിൻ പാലത്തിലേക്ക് കടക്കുകയായിരുന്നു. പാലമെത്തുന്നതിന് മുൻപ് ചെറിയൊരു വളവ് ഉള്ളതിനാലാകണം ആ പാലത്തിലൂടെ വേഗത കുറച്ചാണ് ട്രെയിൻ പോകാറുള്ളത്. പുഴയുടെ അഗാധമായ സൗന്ദര്യം കണ്ണിൽ നിറഞ്ഞ് തുടങ്ങിയപ്പോഴാണ് അതിനിടയിലൂടെ ആ കാഴ്ച കടന്നു വന്നത്. റെയിൽവേ പാലത്തിൽ ട്രെയിൻ...CONTINUE READING
Share:

യെഥാർത്ഥ അവകാശി

ഒരിക്കൽ മൂന്ന് ആൺമക്കളുള്ള ഒരു രാജാവുണ്ടായിരുന്നു. രാജാവിന് വയസ്സായി, തനിക്ക് ശേഷം ഏത് പുത്രനാണ് തന്റെ സിംഹാസനസ്ഥനാകേണ്ടതെന്ന് തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തന്റെ രാജ്യം വിവേകത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന മകന് തന്റെ സിംഹാസനം നൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. രാജാവ് തന്റെ മൂന്ന് മക്കളെ വിളിച്ച് പറഞ്ഞു, “ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും 100 രൂപയും ഒഴിഞ്ഞ മുറിയും തരാം. ആഴ്‌ചയ്ക്ക് ശേഷം ഞാൻ ഓരോ മുറിയും പരിശോധിക്കും, ആരുടെ മുറി ഏറ്റവും നിറയുന്നുവോ അവൻ...CONTINUE READING
Share:
Category:Inspiration, Stories
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!