ഭാര്യ

നിൻ്റെ ഭാര്യ ഒരു വേലക്കാരിയോ അടിമ സ്ത്രീയോ അല്ല, നിൻ്റെ ജീവിൻ്റെ പാതിയാണ്… നിന്നെ ഒരാളെ വിശ്വസിച്ച് കൊണ്ട് സ്വന്തം വീടും വീട്ടുകാരേയും വിട്ട് നിൻ്റെ കയ്യും പിടിച്ച് ഇറങ്ങി വന്നവൾ… സ്നേഹിക്കുക… അർഹമായ പരിഗണന നൽകുക… അവളുടെ കണ്ണ് നിറക്കരുത്.., നീ തളരുമ്പോൾ താങ്ങാണവൾ, പരാധികൾ പറയുമ്പോൾ പരിഗണിക്കാൻ മറക്കരുത്…

അടിമയെ പോലെ വീട്ടിലെ പണികൾ മുഴുവൻ ചെയ്യാൻ വേണ്ടി കൊണ്ടു വന്ന ഒരു സ്ത്രീയല്ല അവൾ…!! അവൾക്കുമുണ്ട് സങ്കടങ്ങളും വിഷമങ്ങളും, കേൾക്കുക… അവൾക്കുമുണ്ട് ഇഷ്ടങ്ങളും സന്തോഷങ്ങളും, പങ്കാളിയാവുക…

പല ഭാര്യമാരും സങ്കടപ്പെടുന്നത് ഒരു കാര്യത്തിലാണ്. കുടുംബത്തിന് വേണ്ടി എത്ര കഷ്ടപ്പെട്ടാലും അതിനൊന്നും നന്ദിയോടെ ഒരു വാക്കോ പ്രശംസയോ ഒന്നും ലഭിക്കുന്നില്ല എന്നത്.

ഇത്രയൊക്കെ കഷ്ടപ്പെട്ടുന്ന ഭാര്യയോട് ‘നീ സൂപ്പറാണ് നിന്റെ കഴിവിൽ ഞാൻ അഭിമാനിക്കുന്നു’ എന്നൊക്കെ പറഞ്ഞു നോക്കൂ. അത് ഭാര്യയ്ക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ്.

കുടുംബം എന്നത് സ്നേഹം കൊണ്ട് നിർമ്മിച്ച ചെറിയൊരു ലോകമാണ്.. പരസ്പരം സ്നേഹിച്ച് ആ ലോകം സുന്ദരമാക്കുക… പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് തോറ്റു കൊടുക്കുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങൾ…

ഭാര്യമാർ അങ്ങനെയാ… അവർ അവരുടെ ശക്തി തെളിയിക്കുന്നത് സഹനത്തിലൂടെയും ക്ഷമയിലൂടെയുമാണ്, എന്ത് പ്രശ്നമായാലും അവർ എല്ലാം സഹിച്ച് അവർ ഭർത്താവിനെ സ്നേഹിക്കുന്നു… അവർ ആരും കാണാതെ അടച്ചിട്ട വാതിലിനു പിന്നിൽ നിന്നും തേങ്ങിക്കരയുന്നു… സഹിക്കാനും ക്ഷമിക്കാനും മാത്രം അറിയുന്നവർ…

ഓർക്കുക…!! നിൻ്റെ ഭാര്യ വെറും ഭാര്യ മാത്രമല്ല, നിൻ്റെ മക്കളുടെ അമ്മയും കൂടിയാണ്…!!!

Share:
Category:Love
PREVIOUS POST
സംഭവിക്കുന്നതെല്ലാം നല്ലതിന്
NEXT POST
ഒരു ക്വാറന്റൈൻ രാത്രിയിൽ!
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!