കുരുന്നു സങ്കടം

“സമയം 3:30 ആകാറായല്ലോ …. പാറുക്കുട്ടി എത്താറായി….ഇനി അവൽ നനച്ചു വയ്ക്കാം.. അതാകുമ്പോൾ വാശി പിടിക്കാതെ കഴിക്കുമല്ലോ…” അപ്പോഴാണ് മുറ്റത്തു സ്കൂൾ ബസ് ന്റെ ശബ്ദം കേട്ടത്…. അമ്മ ഓടി ചെന്നു ബാഗ് വാങ്ങി… പതിവില്ലാത്ത ഒരു വിഷമം പാറുക്കുട്ടിയുടെ മുഖത്ത് അമ്മ അത് ശ്രദ്ധിക്കാതിരുന്നില്ല…. “എന്തായിരിക്കും കാരണം ഇന്നലെ ചെയ്ത വർക്ക്‌ ടീച്ചർ മോശം എന്ന് പറഞ്ഞു കാണുമോ… അതിനു സാധ്യത കുറവാണല്ലോ?” അമ്മയുടെ ചിന്തകൾ പലവഴിയിലൂടെ സഞ്ചരിച്ചു….വീട്ടിൽ കയറി…അമ്മ കാച്ചിയ പാലും അവലുമായി പാറുകുട്ടി യുടെ മുന്നിൽ വന്നു….”കയ്യും മുഖവും കഴുകീ യൂണിഫോം മാറി വാ മോളെ…മോൾക്ക്‌ ഒരുപാട് ഇഷ്ടമല്ലേ അവൽ നനച്ചത്”

പതിവില്ലാത്ത പോലെ “എനിക്ക് ഇപ്പോ വേണ്ട അമ്മേ ഞാൻ പിന്നീട് കഴിക്കാം” എന്ന മറുപടിയും “അതൊന്നും പറഞ്ഞാൽ പറ്റില്ലല്ലോ അമ്മ വാരിതരാം “…. അമ്മ വാരി കൊടുക്കുന്നതിനിടയിൽ ചോദിച്ചു…

അമ്മ : ഇന്നലെ മോളു ചെയ്ത വർക്കിനെ പറ്റി മോളുടെ മിസ്സ്‌ എന്ത് പറഞ്ഞു?

പാറുകുട്ടി ഇംഗ്ലീഷ് കൂടി കലർന്ന രീതിയിൽ മറുപടി പറഞ്ഞു “മിസ്സ്‌ ത്രീ സ്റ്റാർസ് തന്നു അമ്മ “

അമ്മ : ത്രീ സ്റ്റാർസ് ഔട്ട്‌ ഓഫ് ത്രീ സ്റ്റാർസ്… എന്നിട്ടെന്താ എന്റെ പാറുകുട്ടി ഇത് വരെ അമ്മയോട് പറയാത്തെ… സാധാരണ ഗേറ്റ്ൽഎത്തുമ്പോഴേ അമ്മയോട് പറയുന്നതാണല്ലോ….? മോളുടെ കൂട്ടുകാർക്ക് ഇഷ്ടപെട്ടില്ലേ…. അവർ ആരെങ്കിലും കൊള്ളില്ലാന്നു പറഞ്ഞോ?

പാറുകുട്ടി : ഇല്ല അമ്മേ.. അമ്മ : പിന്നെ എന്ത് പറ്റി എന്റെ പാറുകുട്ടിക്ക്… ക്ലാസിൽ ആരേലും മോളോട് വഴക്കിട്ടോ

പാറുകുട്ടി : അമ്മേ… ഇന്ന് അർജുൻ സോനയെ തെണ്ടി എന്ന് വിളിച്ചു…. അത് ചീത്ത വാക്കല്ലേ അമ്മേ…. അത് തെറ്റല്ലേ അമ്മേ..

അമ്മ : അത് തെറ്റാണല്ലോ… ആരാ പറഞ്ഞെ തെറ്റ് അല്ലാന്ന്

പാറുക്കുട്ടി : ഞാൻ ഇനി അർജുനോട് മിണ്ടില്ല… അർജുൻ ചീത്ത ആയോണ്ടാല്ലേ അങ്ങനെ പറഞ്ഞത്..

അമ്മ പാറുക്കുട്ടിയെ എടുത്ത് മടിയിൽ ഇരുത്തി…. അവൽ വായിൽ വച്ചു കൊടുത്തു…എന്നിട്ട് പാറുക്കുട്ടി യുടെ കയ്യ് നിവർത്തി പിടിച്ചു

അമ്മ : മോളുടെ ഈ കയ്യിൽ എത്ര ഫിംഗർ ഉണ്ട്

പാറുക്കുട്ടി : ഫൈവ് ഫിംഗേഴ്‌സ് അമ്മ… അവൾ നിഷ്കളങ്കമായി പറഞ്ഞു

അമ്മ : മോളുടെ ഈ ഫൈവ് ഫിംഗേഴ്‌സ് ൽ ഏതിലെങ്കിലും ഒരു മുറിവ് പറ്റിയാൽ മോളെന്തു ചെയ്യും

പാറുക്കുട്ടി : മുറിവിൽ മരുന്ന് വയ്ക്കും അമ്മാ…

അമ്മ : മരുന്ന് വച്ചിട്ട് മുറിവ് ഉണങ്ങിയില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും

പാറുക്കുട്ടി : ഡോക്ടറിനോട് പറയും

അമ്മ : നമ്മൾ ആ വിരല് വേണ്ടാന്ന് വയ്ക്കാം എന്ന് ആലോചിക്കുമോ മോളെ എപ്പോഴെങ്കിലും..

പാറുക്കുട്ടി : ഇല്ല അമ്മ

അമ്മ : ഈ വിരലുകൾ മോൾക്ക്‌ എങ്ങനെ ആണോ അതുപോലെ ആകണം പാറുകുട്ടിക് പാറുക്കുട്ടിയുടെ ഫ്രണ്ട്സും….. അർജുൻ ഒരു മുറിവ് പറ്റിയ വിരലാണ്…. അപ്പൊ നമ്മൾ മരുന്ന് വയ്ക്കുന്ന പോലെ അവൻ പറഞ്ഞ വാക്ക് തെറ്റാണെന്നു പറഞ്ഞു കൊടുത്ത് അവനെ കൊണ്ട് സോനയോടു സോറി പറയിക്കണം കേട്ടോ… മോൾ അത് തെറ്റാണ് എന്ന് പറഞ്ഞാരുന്നോ അര്ജുനനോട്

പാറുക്കുട്ടി : ഇല്ല അമ്മ പറഞ്ഞില്ല…. ഞാൻ അവനോടു പിന്നെ മിണ്ടിയില്ലാരുന്നു

അമ്മ : മിണ്ടാതിരുന്നാൽ അവൻ തെറ്റ് പറഞ്ഞത് കൊണ്ടാണെന്നു അർജുൻ നു മനസിലാവോ മോളെ

പാറുക്കുട്ടി : ഇല്ല അമ്മേ

അമ്മ : നാളെ അര്ജുനോട് പറഞ്ഞു കൊടുക്കണം കെട്ടോ എന്റെ മോളു അത് ചീത്ത വാക്കാണ് അങ്ങനെ വിളിക്കരുതെന്ന്

പാറുക്കുട്ടി : അർജുൻ ഇനിയും വിളിച്ചാലോ അമ്മേ

അമ്മ : മുറിവ് മരുന്നിൽ ഉണങ്ങീലേൽ നമ്മൾ ഡോക്ടർ ന്റെ അടുത്ത്‌ പോകുന്ന പോലെ…. വീണ്ടും തെറ്റ് ചെയ്താൽ മിസ്സിനോട് കംപ്ലയിന്റ് പറയണം.. ഇപ്പോ എന്റെ പാറുക്കുട്ടിയുടെ വിഷമം മാറിയോ…. എങ്കിൽ അമ്മയ്ക്ക് ഒരു ഉമ്മ താ

പാറുക്കുട്ടി : ഉമ്മാ….. ഉമ്മ്മ…

അമ്മ പാറുക്കുട്ടി യുടെ നെറ്റിയിൽ ഉമ്മ വച്ചു..

അമ്മ : ഇനി അമ്മേടെ മിടുക്കി കുട്ടി ഈ പാലു കുടിച്ചേ പെട്ടെന്ന് എന്നിട്ട് പോയി കുറച്ചു നേരം കളിച്ചോ കേട്ടോ

Share:
Category:Stories
PREVIOUS POST
2020 – A Pandemic Birthday
NEXT POST
ഏറു കൊള്ളുമ്പോൾ മുഴുവനും കൊള്ളണം
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!