ഡബിൾ ഗെയിം കളിക്കുന്ന ചിലരുണ്ട്

കാണുമ്പോഴൊക്കെ ചിരിച്ച് കാണാതിരിക്കുമ്പോൾ പിന്നിൽ നിന്ന് പാര പണിയുന്നൊരു കൂട്ടുകാരനുണ്ടാവും നമുക്കൊക്കെ അവനെയാണ് സൂക്ഷിക്കേണ്ടത്

നാല് നല്ല വാക്ക് പറഞ്ഞ് നടന്നകന്നിട്ട് അപ്പുറമെത്തി നമ്മെ തകർക്കാൻ തന്ത്രമെനയുന്നൊരു ആളായിരിക്കുമവൻ അവന്റെ ചതിയെതൊട്ടാണ് ദൈവത്തോട് പ്രാർത്ഥിക്കേണ്ടത്

ഡബിൾ ഗെയിമിന്റെ ഉസ്താദായി മാറുമ്പോഴും നമ്മുടെ മുന്നിൽ വല്ലാത്ത നിഷ്കളങ്കനായിരിക്കുമവൻ

എല്ലാം തിരിച്ചറിഞ്ഞിട്ടും ഒന്നും അറിയാത്തതുപോലെ നമ്മൾ നിൽക്കുമ്പോൾ അവൻ കരുതും എന്റെ കളിയൊന്നും ആ പാവം അറിയുന്നില്ലെന്ന്

എത്ര നൈസായിട്ടാണ് ചില മനുഷ്യന്മാർ നമ്മെ തോൽപ്പിക്കാൻ ശ്രമിക്കുന്നത്.

Share:
Category:Relationship
PREVIOUS POST
വീട്ടിലെ മാലാഖമാർ
NEXT POST
ആത്മവിശ്വാസം
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!