ഇന്ത്യയിലെ ചൈനീസ് വിഭവങ്ങൾ

🍲 ചിക്കൻ മഞ്ചൂരിയനും ഇന്ത്യൻ ചൈനീസ്‌ വിഭവങ്ങളും 🍲 

🍴 ചിക്കൻ മഞ്ചൂരിയനും ഗോബി മഞ്ചൂരിയനും കഴിക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ. ഇതൊരു ചൈനീസ്‌ ഡിഷായാണ്‌ നമ്മുടെ മുമ്പിലെത്താറുള്ളത്‌. പേരിൽ തന്നെയില്ലേ ഒരു ചൈനീസ്‌ ടച്ച്‌. ഇത്‌ പോലെ ഇന്ന് ഇന്ത്യയിലെ ഏത്‌ ഗ്രാമപ്രദേശത്ത്‌ ചെന്നാലും ചൈനീസ്‌ ഭക്ഷണശാലകൾ കാണാൻ കിട്ടും. ശരിക്കും ഇതൊക്കെ ചൈനീസ്‌ കിസിൻ ആണോ, എന്ന് മുതലാണ്‌ ഇന്ത്യയിൽ ചിക്കൻ മഞ്ചൂരിയനൊക്കെ നാം കഴിച്ച്‌ തുടങ്ങിയത്‌, ആരായിരുന്നു ആദ്യമായി ഇത്തരം ചൈനീസ്‌ ഭക്ഷണങ്ങൾ അവതരിപ്പിച്ചത്‌‌… ചരിത്രത്തിലേക്കൊരു എത്തിനോട്ടം.  🍴 ഇന്ത്യയിൽ നാം ഉണ്ടാക്കി കഴിക്കുന്ന മിക്ക ചൈനീസ്‌ വിഭവങ്ങളുടെയും ഉറവിടം ചൈനയല്ല. കൽക്കത്തയിലെ ചൈനാ ടൗൺ പ്രദേശത്ത്‌ താമസിച്ചിരുന്ന ചൈനാക്കാരുടെ ഭക്ഷണരീതിയിൽ പ്രചോദനം കൊണ്ടാണ്‌ ഇന്ത്യയിൽ കാണുന്ന മിക്ക ‘ഇന്ത്യൻ ചൈനീസ്‌ ഫുഡും’ രൂപം കൊണ്ടത്‌. ഷാലോ ഫ്രൈയിംഗ്‌ പോലെയുള്ള ചൈനീസ്‌ പാചക രീതിയിൽ നിന്നും ഉപകരണങ്ങളിൽ നിന്നും പ്രചോദനം കൊണ്ട്‌ ചൈനക്കാരുടെ ബീഫിനും പോർക്കിന്നും പകരം ചിക്കനും മറ്റു പച്ചക്കറി വിഭവങ്ങളുടെ കൂടെ തദ്ദേശിയമായി ലഭിക്കുന്ന കൂട്ടുകൾ കൂട്ടിയാൺ ഇത്തരം ചൈനീസ്‌ വിഭവങ്ങൾ ഉണ്ടാക്കി തുടങ്ങിയത്‌. അത്‌ കൊണ്ട്‌ തന്നെ ഇത്‌ യഥാർത്ഥത്തിൽ ചൈനീസ്‌ ഭക്ഷണമല്ല, മറിച്ച്‌ ‘ഇന്ത്യൻ ചൈനീസ്‌ ഫുഡ്‌’ എന്ന പേരിലാണ്‌ ഇവ അറിയപ്പെടുന്നത്‌. ചൈനീസ്‌ പാചകത്തിലെ അജിനോമോട്ടോയുടെയും സോയസോസിന്റെയും കൂടെ നമ്മുടെ സവാളയും ഇഞ്ചിയുമൊക്കെ ചേർത്തുള്ള മിശ്രിതരൂപമാണിത്‌. 1930 കളിലാണ്‌ ഇത്തരത്തിൽ ഒരു ഇന്ത്യൻ ചൈനീസ്‌ റെസ്റ്റോറന്റിന്ന് കൊൽക്കത്തയിൽ തുടക്കമിടുന്നത്‌.  🍴 എന്നാൽ 1975 ൽ നെൽസൺ വാങ്‌ ആണ്‌ ചിക്കൻ മഞ്ചൂരിയൻ ആദ്യമായി ഉണ്ടാക്കുന്നത്‌. 1950 ൽ കൊൽക്കത്തയിൽ ജനിച്ച നെൽസൺ വാങ്‌ ന്റെ പിതാവ്‌ ചൈന പൗരനായിരുന്നു. പിതാവ്‌ നേരത്തെ മരണപ്പെട്ടതോടെ അനാഥനായ നെൽസണെ എടുത്ത്‌ വളർത്തിയ വളർത്തച്ഛനിൽ നിന്നാണ്‌ പാചകകല ആദ്യമായി പഠിക്കുന്നത്‌. ഒരു പാചകവിദഗ്ദനായിരുന്നു നെൽസൺന്റെ വളർത്തച്ചൻ. കൗമാരത്തികെത്തിയ നെൽസൺ പ്രാരാബ്ദം മൂലം 1974 ൽ ജോലി തേടി ബോംബെ നഗരത്തിലെത്തി. അല്ലറ ചില്ലറ ജോലി നോക്കുന്നതിനിടയിൽ ‘ക്രിക്കറ്റ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ’ യിൽ കുക്കായി ജോലി ലഭിച്ചു. 1975 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ സാധാരണ മെനുവിൽ നിന്ന് മാറി അൽപം വ്യത്യസ്തമായ ഭക്ഷണം തയ്യാറാക്കാൻ നിർദ്ദേശം കിട്ടിയപ്പോൾ നെൽസൺ വാങ്‌ പുതിയ പരീക്ഷണത്തിന്ന് തയ്യാറായി. 

🍴 ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്ബിന്ന് വേണ്ടി നെൽസൺ പരീക്ഷിച്ച ആ ചിക്കൻ വിഭവം പിന്നീട്‌ വളരെ പ്രസിദ്ധി നേടി. ഒരു സാധാരണ ഇന്ത്യൻ ഭക്ഷണത്തിൽ ചേർക്കാറുള്ള വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയുമൊക്കെ ചേർക്കുകയും ഗറം മസാല ചേർക്കാതെ സോയ സോസും മറ്റും ഉപയോഗപ്പെടുത്തി തയ്യാറാക്കിയ ആ പുതിയ ഭക്ഷണത്തെ നെൽസൺ ‘ചിക്കൻ മഞ്ചൂരിയൻ’ എന്ന് വിളിച്ചു. ചൈനയിലെ വടക്ക്‌ കിഴക്കൻ പ്രവിശ്യയുടെ പേരാണ്‌ മഞ്ചൂരിയ. നെൽസൺന്റെ പിതാവ്‌ മഞ്ചൂരിയൻ സംസ്കാരത്തിൽ ജനിച്ചയാളായിരുന്നു. 

🍴 ഏതായാലും മഞ്ചൂരിയനും ഹിറ്റായി, നെൽസണും ഹിറ്റായി. ശേഷം 1983 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ ക്ലബ്ബിലെ ജോലി മതിയാക്കിയ നെൽസൺ സ്വന്തമായി റെസ്റ്റോറന്റുകൾ തുടങ്ങി. ആദ്യം ബോംബെയിലെ കെംസ്‌‌ കോർണ്ണറിൽ ആരംഭിച്ച ‘ചൈന ഗാർഡൻ’ വളരെ വേഗം പ്രശസ്തി നേടി. പിന്നീട്‌ ഇന്ത്യയിലെ പല നഗരങ്ങളിലും ആരംഭിച്ച ‘ചൈന ഗാർഡൻ’ ഭക്ഷണശാലകൾ വൻവിജയമായി മാറി. ദേശീയതലത്തിലുള്ള നിരവധി ഭക്ഷണ അവാർഡുകൾ ചൈന ഗാർഡനെ തേടിയെത്തയിട്ടുണ്ട്‌. 2000 ൽ കെംപ്സ്‌ കോർണറിലെ റെസ്റ്റോറന്റ്‌, താർദേവിലെ ക്രോസ്‌ റോഡ്‌ ഷോപ്പിംഗ്‌ മാളിലേക്ക്‌ മാറ്റി. 

🍴 അടുത്ത പ്രാവശ്യം ചിക്കൻ മഞ്ചൂരിയൻ ആസ്വദിക്കുമ്പോൾ ഈ രുചിക്ക്‌ പിറകിൽ നമ്മുടെ നെൽസൺ വാങിനെയും ഓർക്കണ

Share:
Category:My India
PREVIOUS POST
നീ ഒറ്റക്ക് എങ്ങോട്ട് പോകുന്നു പെണ്ണേ
NEXT POST
മിറാക്കിൾ
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!