പുക പടരുമ്പോൾ

പുക എല്ലാകാലത്തും രാഷ്ട്രീയം വിളിച്ചു പറഞ്ഞിരുന്നു അർദ്ധ രാത്രിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിൽ അതിർത്തി കടന്ന ട്രെയിനുകളിൽ നിന്നുയർന്ന കറുത്ത പുക വിളിച്ച് പറഞ്ഞത് വിഭജനത്തിന്റെ രാഷ്ട്രീയമായിരുന്നു.

ഒരു കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് നേരെ ഉയർന്ന പോലീസുകാരുടെ തോക്കിൻ കുഴലിൽ നിന്നുയർന്ന പുക വിളിച്ച് പറഞ്ഞത് കൂച്ചുവിലങ്ങിട്ട ജനാധിപത്യത്തിന്റെ രാഷ്ട്രീയമായിരുന്നു.

അന്ന് പകലിലൊരു പള്ളി പൊളിച്ചപ്പോൾ ഉയർന്ന പുകപടലങ്ങൾ വിളിച്ച് പറഞ്ഞത് അസഹിഷ്ണുതയുടെ രാഷ്ട്രീയമായിരുന്നു.

ആൾക്കൂട്ടത്താൽ ആക്രമിക്കപ്പെട്ട് ജീവൻ നഷ്ടപ്പെട്ടൊരു മനുഷ്യന്റെ ചിതയിൽ നിന്നുയർന്ന പുക വിളിച്ച് പറഞ്ഞത് വിശപ്പിന്റെ രാഷ്ട്രീയമായിരുന്നു.

വീണ്ടും പുകഞ്ഞ് തുടങ്ങിയ പാവപ്പെട്ടവന്റെ അടുപ്പിൽ നിന്നുയർന്ന പുക പറഞ്ഞത് ഇന്ധന വിലയുടെ രാഷ്ട്രീയമായിരുന്നു.

ആമസോണിൽ പുക പടർന്നപ്പോൾ പ്രതിഷേധ തീയായവർ ബ്രഹ്മപുരത്ത് പുക പടർന്നപ്പോൾ മൗനത്താൽ സ്വയം പുകയുന്നതിന് പിന്നിലുമൊരു രാഷ്ട്രീയമുണ്ട്.

ആറ്റുകാലിൽ പൊട്ടിയ ഇഷ്ടികകൾക്ക് മീതെ പുക ഉയർന്നപ്പോൾ അതിനുമൊരു രാഷ്ട്രീയം പറയാനുണ്ടായിരുന്നു.

പുക എന്നും സാധാരണക്കാരന് കണ്ണിന് നീറ്റലാണ്, ശ്വാസം മുട്ടലാണ്, ചിലർക്കതൊരു മറയും.

Share:
Category:Opinion, Stories
PREVIOUS POST
Happy Woman’s Day – Maya, an Inspiring Story.
NEXT POST
Mind Trap 1 : Conformation Bias & its effects on Decision Making
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!