തർക്കിക്കപ്പെടാനും വേണം ഒരു വകതിരുവ്

ഒരിടത്തു ഒരു ചെന്നായ പുല്ലിൻ്റെ നിറത്തെ ചൊല്ലി കഴുതയോടു തർക്കം ആരംഭിച്ചു .

കഴുത പറഞ്ഞു : പുല്ലിൻ്റെ നിറം മഞ്ഞയാണ്

ചെന്നായ പറഞ്ഞു : പുല്ലിൻ്റെ നിറം പച്ചയാണ്

രണ്ടു പേരും ഏറെ നേരം തർ കിച്ചിട്ടും ഒരു സമവായത്തിലെത്താൻ പറ്റിയില്ല

ഒടുവിൽ രാജാവായ സിഹത്തോടു വിധി തേടാൻ തീരുമാനിച്ചു.

വിചാരണ ആരംഭിച്ചു ,

ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു

വിധി കേൾക്കാൻ കാഴ്ചക്കാരായ മൃഗങ്ങൾ ചെവി കൂർപ്പി ച്ചിരുന്നു.

എന്നാൽ എല്ലാവരെയും സാക്ഷിയാക്കി സിംഹം വിധി കല്പിച്ചു :

“ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുതയെ വെറുതെ വിട്ടു”.

ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് സിംഹത്തോടു ചോദിച്ചു: പുല്ലിൻ്റെ നിറം പച്ചയല്ലേ ?

സിംഹം : അതെ

ചെന്നായ : പിന്നെതിനാണ് എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അയക്കുന്നത് ?

സിംഹം : നീ പറഞ്ഞത് ശരിയാണ് .

പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർക്കിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് !

ആയതിനാൽ ഇത് നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ.

✍അളിയച്ചാർ

Share:
Category:Inspiration
PREVIOUS POST
ഭ്രാന്തൻ
NEXT POST
മേഘരൂപന്‍
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!