Category / Stories

പളുങ്കു പാത്രങ്ങൾ

അമ്മേ വിവാഹം ഇങ്ങടുത്തെത്തി അതിന് മുൻപ് എനിക്ക് അച്ഛനെ കണ്ട് അനുഗ്രഹം വാങ്ങണം. എനിക്കും ഏട്ടനും അച്ഛനെ കണ്ട ഓർമ്മകൾ പോലും ഇല്ല അത്ര കുഞ്ഞിലേ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതല്ലേ. അമ്മക്ക് ഇരുപത്തി അഞ്ച് വയസ്സുള്ളപ്പോൾ അച്ഛൻ നമ്മളെ തനിച്ചാക്കി പോയതല്ലേ ജീവിതം തുടങ്ങിയപ്പോഴേക്കും ഒരു തെറ്റും ചെയ്യാതെ വിധവയേപ്പോലെ അമ്മ ഓർക്കുമ്പോൾ…? അച്ഛന്റെ സ്നേഹമെന്താണെന്ന് അറിഞ്ഞിട്ടുണ്ടോ ഞങ്ങൾ ഇതുവരെ ഒന്ന് ചേർത്ത് പിടിച്ചിട്ടുണ്ടോ.? ഇതുവരെ അമ്മ അച്ഛനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്തിനാണമ്മേ എല്ലാം ഉള്ളിലൊതുക്കി...CONTINUE READING
Share:

ദൈവത്തിന്റെ വിത്ത്

പണ്ട് കടല്‍ സഞ്ചാരികളെ ആകര്‍ഷിച്ചൊരു വിത്തുണ്ടായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പല ദ്വീപുകളുടെ തീരക്കടലിലും ഒഴുകി നടന്നിരുന്ന ഇത്, അതിന്റെ ഭീമാകാരമായ ആകൃതികൊണ്ടും ഉള്ളിലെ കാമ്പിന്റെ അസാധ്യമായ സ്വാദുകൊണ്ടും സഞ്ചാരികളുടെ മനസിനെ കീഴടക്കി. അവരില്‍ പലരും യാത്രയുടെ ഉദ്ദേശ്യം മറന്ന് ആ കായ തങ്ങളുടെ കപ്പലില്‍ പെറുക്കിക്കൂട്ടി. പിന്നീട് ചെല്ലുന്ന നാടുകളിലും തങ്ങളുടെ നാട്ടിലും വിറ്റഴിച്ചു. ഈ കായയാണ് പിന്നീട് യൂറോപ്യന്‍ കൊട്ടാരങ്ങളിലും അരമനകളിലും സമ്പത്തും സൗഭാഗ്യവും നല്‍കുന്ന ദൈവത്തിന്റെ വിശുദ്ധവിത്ത് (Hollyseed) എന്ന നിലയില്‍ പ്രസിദ്ധമായത്. പലരും...CONTINUE READING
Share:
Category:Stories

യഥാർഥത്ത ജയിംസ് ബോണ്ട്

ജയിംസ് ബോണ്ട്!! സമാനതകളില്ലാത്ത ആക്ഷൻ കഥാപാത്രം. ഷോൺ കോണറി, റോജർ മൂർ, പിയേഴ്സ് ബ്രോസ്നൻ, ഡാനിയൽ ക്രെയ്ഗ് തുടങ്ങിയ പല തലമുറയിലെ സൂപ്പർതാരങ്ങൾ അവതരിപ്പിച്ചിട്ടുള്ള ജെയിംസ് ബോണ്ട് ലോകത്തെ ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയുമൊക്കെ ഒരുമിക്കുന്ന ജയിംസ് ബോണ്ട് സിനിമകൾ ഒരു തവണ പോലും കാണാത്തവർ കുറവായിരിക്കും. വിഖ്യാത ഇംഗ്ലിഷ് നോവലിസ്റ്റായ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിലെ കഥാപാത്രമായ ജയിംസ് ബോണ്ട് തികച്ചും സാങ്കൽപികമാണെന്നും അതല്ല, ഇയൻ ഫ്ലെമിങ്...CONTINUE READING
Share:
Category:Stories

വലിയവനും ചെറിയവനും

എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യന് ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി പെട്ടെന്ന് വഴിയില് വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.. ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. . അദ്ദേഹം, ഇനി എന്ത്...CONTINUE READING
Share:
Category:Stories

മഹാഭാരതത്തിലെ അറിയപ്പെടാത്ത പ്രണയങ്ങള്‍

മഹാഭാരതത്തില്‍ നിരവധി പ്രണയകഥകളുണ്ട്. അവയില്‍ ചിലത് ഏറെ പ്രസിദ്ധവും എല്ലാവര്‍ക്കും തന്നെ അറിയാവുന്നതുമാണ്. എന്നാല്‍ ചിലത് അധികമാര്‍ക്കും അറിയാത്തവയാണ്. മഹാഭാരതത്തിലെ ചില കഥാപാത്രങ്ങളുടെ അധികം അറിയപ്പെടാത്ത പ്രണയകഥകളാണ് ഇവിടെ പറയുന്നത്. 1 ശ്രീകൃഷ്ണനും 16108 ഭാര്യമാരും 16108 ല്‍ 16000 പേര്‍‌ക്ക് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. അവര്‍ ശ്രീകൃഷ്ണനെ വിവാഹം ചെയ്യുന്നതിനായി പുനരവതാരം ചെയ്തു. സര്‍വ്വാധിപനായ ഭഗവാന് ആരെയും സന്തുഷ്ടരാക്കാനാവും. കാരണം തങ്ങള്‍ സ്നേഹിക്കപ്പെടാനാഗ്രഹിക്കുന്ന രീതിയില്‍ എല്ലാവരെയും സ്നേഹിക്കാനുള്ള ശക്തിയുള്ളവനാണ് ഭഗവാന്‍. 2 ദ്രൗപതിയും പാണ്ഡവന്‍മാരും ദ്രൗപതി...CONTINUE READING
Share:
Category:Stories

കൊലക്കേസിൽ കുടുങ്ങിയ തസ്കരവീരൻ

കൂടുവിട്ടു കൂടുമാറാൻ ശേഷിയുള്ള ഇന്ദ്രജാലക്കാരനായിരുന്നു ‘രാജാ മാൻഡ്രേക്ക്’, ഒപ്പം അയാളൊരു കള്ളനുമായിരുന്നു. പിടിക്കപ്പെടുമ്പോൾ കണ്ണൂർ മുതൽ കൊല്ലം പുനലൂർ വരെ 62 മോഷണക്കേസുകൾ അയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. സൈക്കിൾ യജ്ഞക്കാരന്റെ വേഷത്തിലാണു രാജാ മാൻഡ്രേക്കിന്റെ തസ്കരസഞ്ചാരം. ആ യാത്രയ്ക്കിടയിൽ അയാൾ കൊള്ളാവുന്ന വീടുകൾ കണ്ടുവയ്ക്കും. പണവും സ്വർണവും മാത്രമാണു രാജാ മാൻഡ്രേക്കിനിഷ്ടം. വെളിച്ചെണ്ണയിൽ ഉള്ളി മൊരിയിക്കുന്ന കള്ളൻ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോർജ് ജോസഫ്, ഹെഡ് കോൺസ്റ്റബിൾമാരായ സദാശിവൻ, കരുണാകരൻ നായർ എന്നിവരാണു രാജയെ പിടികൂടിയത്....CONTINUE READING
Share:
Category:Stories

ഒരു ക്വാറന്റൈൻ രാത്രിയിൽ!

അന്യ നാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്ക് വരുമ്പോൾ മനുഷ്യർ തുരുത്തുകളായി മാറേണ്ടി വരുന്ന കൊറോണ കാലം. ബാംഗ്ളൂരിൽ നിന്നും വീട്ടിലേക്കെത്തി ഞങ്ങളും ഒരു തുരുത്തായി മാറി 28 ദിവസത്തെ ക്വാറന്റൈൻ ജീവിതത്തിലേക്ക് കടന്നു.ഞങ്ങൾ എന്നാൽ ഞാനും ഭാര്യയും എന്റെ കസിനും. വീട്ടുകാരും സുഹൃത്തുക്കളും ഒരു ജലപ്പരപ്പിനു അപ്പുറം ഞങ്ങളിൽ നിന്ന് അകലെയായിരുന്നു, മനസ്സ് കൊണ്ട് അടുത്തും. സാധാരണയായി ഒരു തണുത്ത കാറ്റടിച്ചാൽ പോലും ജലദോഷവും പനിയും പിടിച്ച് ഞാൻ ഫ്ലാറ്റാകാറാണ് പതിവ്. നാട്ടിൽ മഴക്കാലംകൂടെ ആണെന്നതിനാൽ രോഗ...CONTINUE READING
Share:
Category:Stories
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!