Category / Stories

പ്രശ്നങ്ങളെ എങ്ങനെ നേരിടാം!

ഒരിക്കൽ ഒരു ധനികനായ മനുഷ്യൻ ദൈവത്തോട് നിരന്തരം ഒരേ പ്രാർത്ഥന പ്രാർത്ഥിക്കും. അദ്ദേഹം പ്രാർത്ഥിക്കുന്നത്, ” ദൈവമേ, ഒരിക്കൽ എന്റെ അപേക്ഷ കേൾക്കണം, ഒരിക്കൽ മാത്രം , ഈ ജീവിതത്തിൽ ഇനി വേറെ ഒന്നും ചോദിക്കില്ല. എനിക്ക് നന്നായി അറിയാം ഞാൻ ഒരു സന്തോഷവും അനുഭവിക്കാത്ത വ്യക്തി ആണ്, ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും ദുഖിതനായ മനുഷ്യൻ. എന്ത് കൊണ്ട് ആണ് എനിക്ക് മാത്രം ഇങ്ങനെ പ്രശ്നങ്ങൾ ഉണ്ടാകുന്നു?. അതിനാൽ എന്റെ പ്രശ്നങ്ങൾ മറ്റു ഒരാളുമായി...CONTINUE READING
Share:
Category:Inspiration, Stories
ranjith

സ്വപ്നത്തിലെ രാജകുമാരി

ഫ്ലൈറ്റില്‍ കയറി സീറ്റ് ബെല്‍റ്റ്‌ ഇട്ടു തിരിഞ്ഞപ്പോള്‍ ആണ് അവന്‍ അടുത്തിരിയ്കുന്ന പെണ്‍കുട്ടിയെ കണ്ടത് .സുന്ദരിയായ പെണ്‍കുട്ടി. അവളിങ്ങനെ മൊബൈലില്‍ പാട്ടും കേട്ട് ഇരിയ്കുകയാണ്. ഫ്ലൈറ്റില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പുള്ള നിര്‍ദേശങ്ങള്‍ ഒക്കെ വന്നു കൊണ്ടിരുന്നു. എല്ലാരും മൊബൈല്‍ ഫോണുകള്‍ ഓഫ്‌ ആക്കാനുള്ള നിര്‍ദേശം വന്നിട്ടും, അവന്റെ അടുത്തിരിയ്കുന്ന കുട്ടിയ്ക് ഒരു കുലുക്കവും ഇല്ല. അവന്‍ അത് ശ്രദ്ധിച്ചു. എന്നിട്ട് അവളോട്‌ അത് ഓഫ്‌ ചെയാന്‍ ആവശ്യപെട്ടു. അവള്‍ നീരസത്തോടെ ഫോൺ ഓഫ്‌ ചെയ്തു വയ്ക്കുന്നതിനിടെ അയാളെ...CONTINUE READING
Share:

പെണ്‍കുട്ടികളുടെ അച്ഛൻ

മുംബൈയിലേയ്ക്കുള്ള വിമാനയാത്രയിലാണ് ഹർഷവർദ്ദൻ റെഡ്ഡി എന്നെ ഇങ്ങോട്ട് കേറി പരിചയപ്പെട്ടത്‌. വിശാഖപട്ടണത്തെ ഒരു പ്രമുഖ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. എന്റെ പേര് അയ്യപ്പൻ ആചാര്യ, പിഎച്ച്ഡി ചെയ്യുന്നു എന്ന് താല്പര്യമില്ലായ്മയുടെ ശബ്ദനിയന്ത്രണത്തോടെ ഞാൻ പറഞ്ഞു. പോയ വർഷം ശബരിമലയിൽ തന്റെ രണ്ട് ആണ്‍മക്കളുമായി മലകയറിയതും മറ്റും അയാൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. മക്കളിൽ മൂത്തവന്റെ ചിത്രകലാ പാടവവും, ഇളയവന്റെ ബാഡ്മിന്റൻ നേട്ടങ്ങളുമെല്ലാം ഇടയ്ക്ക് കയറി വന്നു. മക്കളെ കുറിച്ച് പറയുമ്പോൾ ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അച്ഛനായിരുന്നു അയാൾ. അവരുടെ...CONTINUE READING
Share:
Category:Stories

ഭാര്യ

പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല.അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ ഭേദിച്ചു വന്ന ആ മഴ അവനു ഒരു കണക്കിന് ആശ്വാസം തന്നെ ആയിരുന്നു.  എന്നാൽ അവയൊക്കെ തന്റെ ഓർമ്മകളുടെ ആഴപരപ്പ് അളന്നു കൊണ്ടിരിക്കുകയാണെന്നു അവൻ അറിഞ്ഞിരുന്നില്ല. മഴയുടെ ശക്തി കൂടി വരുന്നു പോരാത്തതിന് നല്ല തണുപ്പും അവൻ ഇരിപ്പിടം ഉപേക്ഷിച്ചു അകത്തേക്ക്...CONTINUE READING
Share:
Category:Stories

വളവ്

സൗദി അറേബ്യയിൽ ഒരു സൂപ്പർമാർക്കറ്റിൽ, കാഷ്യർ ആയി ജോലി ചെയ്തിരുന്ന സമയം…വെള്ളിയാഴ്ച അവധിദിവസമൊഴികെ മറ്റെല്ലാ ദിവസവും തൊഴിലാളികളുടെ തിരക്കുള്ളതാണ്. പൊതു-ജോലിസമയമാകുമ്പോഴേക്കും ഒരുപാട് തൊഴിലാളി സഹോദരങ്ങൾ കടകളിലേക്ക് വ്യാപാരിക്കും; ആവശ്യമായ ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾക്കായി.അങ്ങനെ നല്ല തിരക്കുള്ളൊരു സമയം, ഞാൻ ഡ്യൂട്ടി തുടങ്ങിയതേയുള്ളൂ. ഒരു തൊഴിലാളിയുമായി ഉണ്ടായ ചെറിയൊരു തർക്കത്തിൻപുറത്ത് കൗണ്ടറിൽ നല്ല തിരക്കുകൂടി. എന്റെ സമനിലയാകെ തകിടം മറിഞ്ഞിരിക്കുന്ന സമയം ഒരു മധ്യവയസ്കൻ പെട്ടെന്ന് പറഞ്ഞു;“ഇതാ എന്റെ കൈയിലിരിക്കുന്നവയുടെ പണം ഞാനിവിടെ വച്ചിരുന്നത് കിട്ടിയല്ലോ...CONTINUE READING
Share:
Category:Stories
Ranjith

ചിരുതയുടെ ചിരി

വിശാലമായ മുറിയിലെ അഴിച്ചുമാറ്റാത്ത തോരണങ്ങളും അലങ്കാരങ്ങളും നോക്കി ചിരുത ചിരിച്ചു. ചിരിക്കുമ്പോൾ ഒരു കവിളിൽ മാത്രം തെളിയുന്ന ഭംഗിയുള്ള നുണക്കുഴി. ഇന്നലെ അവളുടെ അറുപത്തിയെട്ടാം പിറന്നാളായിരുന്നു. മകന്റെ കുടുംബത്തോടൊപ്പം അത്യാഹ്ലാദപൂർവം അതാഘോഷിച്ചു. ഏക മകൻ രോഹിത് മരുമകൾ മറിയ കൊച്ചുമക്കളായ അനുപമയും ആദിത്യനും, ഇതാണ് അവളുടെ കുടുംബം. ഡോക്ടർമാരായ മകനിൽ നിന്നും മരുമകളിൽ നിന്നും സ്നേഹം പരിചരണം ഇതെല്ലാം വേണ്ടുവോളം അവൾക് കിട്ടുന്നുണ്ട്. പന്ത്രണ്ട് വയസുള്ള അനുപമയും ഏഴു വയസുള്ള ആദിത്യനും അമ്മുമ്മയുടെ വാത്സല്യ നിധികളാണ്. ചിരുത...CONTINUE READING
Share:
Category:Stories

അടുക്കള

അടുക്കളേന്ന് നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോ പഞ്ചസാര കലക്കുന്ന സൗണ്ട് സിറ്റൗട്ടിലേക്ക് കേൾക്കാൻ പറ്റാത്ത അത്രേം വല്യ വീട്ടിലേക്ക് കല്യാണം കയിച്ച് പോണംന്നായിരുന്നു എൻ്റെ ആഗ്രഹം…. പക്ഷേങ്കില് കല്യാണം കയിച്ചത് ഒരു ചെറിയ ഓടിട്ട വീട്ടിലേക്കായിരുന്നു…സിറ്റൗട്ടില്ല…കോലായിണ്ട്…ഈ കോലായിന്ന് മൂന്ന് തവളച്ചാട്ടം ചാടിയാ അടുക്കളേലെത്തും..പഞ്ചസാര കലക്കുന്നത് മാത്രല്ല…നാരങ്ങ പിഴിയുന്ന ഒച്ച വരെ കോലായിക്ക് കേക്കും…. ഞാൻ പണ്ട് തൊട്ടേ ഉള്ളതിലും കൂടുതൽ ബഡായി പറയും….പത്രാസ് പറച്ചില് പാരമ്പര്യായിറ്റ് കിട്ടിയതാ… കല്യാണം കയിഞ്ഞപ്പോ എൻ്റെ കൂടെ പഠിച്ച കുട്ടികളൊക്കെ വിശേഷം അറിയാൻ...CONTINUE READING
Share:
Category:Stories
15 49.0138 8.38624 1 1 3000 1 https://blog.rvnair.in 300 0
error: Content is protected !!